കൊച്ചി : 1981ല്‍ ഫാസില്‍ സംവിധാനം ചെയ്ത ‘ധന്യ’യെന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മലയാള സിനിമയില്‍ എത്തിയ നടനാണ് കുഞ്ചാക്കോ ബോബന്. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന് കുഞ്ചാക്കോയായിരുന്നു ‘ധന്യ’ നിര്‍മ്മിച്ചത്. പിന്നീട് 1997ല്‍ ഫാസിലിന്റെ തന്നെ സംവിധാനത്തിലൊരുങ്ങിയ അനിയത്തിപ്രാവില്‍ നായകനായി എത്തിയ കുഞ്ചാക്കോ ബോബന് ആ ഒരൊറ്റ ചിത്രത്തിലൂടെ സൂപ്പര്‍താരമായി മാറുകയും തുടര്‍ന്നങ്ങോട്ട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകുകയും ചെയ്തു.
ഒരു കാലത്ത് മലയാള സിനിമയില്‍ ചോക്ലേറ്റ് നായകനായി തിളങ്ങുകയും പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷം വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തുകയും ചെയ്ത മലയാളികളുടെ സ്വന്തം ചാക്കോച്ചന്റെ 45ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്.
മഞ്ജു വാര്യര്‍, ജയസൂര്യ, പൃഥ്വിരാജ്, ടൊവിനോ തോമസ്, നവ്യ നായര്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പേരാണ് താരത്തെ ആശംസകള്‍ അറിയിച്ചത്. ചാക്കോച്ചനൊപ്പം ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ‘നിങ്ങള്‍ മസിലിലല്ല മനസിലാണ്. മനുഷ്യര്‍ക്കിടയിലെ ലിമിറ്റഡ് എഡിഷന്. പ്രിയപ്പെട്ട ചാക്കോച്ചന് പിറന്നാള്‍ ആശംസകള്‍’ – പിഷാരടി കുറിച്ചു.
‘എനിക്ക് അറിയാവുന്ന, ഏറ്റവും സന്തുഷ്ടരായ ആളുകളില്‍ ഒരാള്‍. നിരന്തരം സ്വയം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന വ്യക്തി. നിങ്ങളിലെ പോസിറ്റിവിറ്റിയിലൂടെ ഞങ്ങളെ എല്ലാവരെയും പുഞ്ചിരിപ്പിക്കുന്നത് ഇനിയും തുടരുക’- ടൊവിനോ കുറിച്ചു.
Post Your Comments