കൊച്ചി: മരയ്ക്കാര്‍ ഇനി തിയേറ്ററുകള്‍ക്ക് ആവശ്യമില്ലെന്ന് ഫിയോക്. മരയ്ക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും അവസാനിപ്പിച്ചെന്ന് ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. ആറാട്ട്, ട്വല്‍ത്ത്, ബ്രോ ഡാഡി തുടങ്ങി വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളെ ഇത് ബാധിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇവ ഒടിടിക്ക് അല്ലാതെ നല്‍കാന്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍ബന്ധിതനായേക്കും. മരയ്ക്കാര്‍ എന്ന ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞിരിക്കുന്നത്.
വിജയകുമാറിന്റെ വാക്കുകൾ :
‘ആന്റണി പെരുമ്പാവൂർ ആമസോണ്‍ പ്രൈമുമായി നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. എന്നിട്ട് എല്ലാ ആരോപണങ്ങളും തിയേറ്റര്‍ ഉടമകളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ശ്രമം. നേരത്തെ തിയേറ്ററുകള്‍ 200 സീറ്റ് തരാന്‍ തയ്യാറായില്ലെന്നും, 80 സീറ്റുകൾ മാത്രമാണ് നല്‍കിയതെന്നും ആന്റണി പറഞ്ഞു. അങ്ങനെയുള്ളപ്പോള്‍ നഷ്ടം സഹിച്ച് മരയ്ക്കാര്‍ തിയേറ്ററില്‍ ഇറക്കാനില്ല. ഒടിടിക്ക് നല്‍കാനാണ് തീരുമാനമെന്നും ആന്റണി അറിയിച്ചിരുന്നു.
ആന്റണി എല്ലാവരെയും വഞ്ചിക്കുകയായിരുന്നു. ഇനി തിയേറ്റര്‍ ഉടമകള്‍ മരയ്ക്കാറിന് പുറകെയില്ല. കേരളത്തിലെ പ്രേക്ഷകരുടെ ആഗ്രഹം മാനിച്ചാണ് ഇത്രയും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായത്. തിയേറ്റര്‍ സംഘടന മുന്നിട്ട് നിന്ന് ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടത്തി. ഒരു സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ ഇത്ര അധ്വാനിക്കുകയോ കഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. അദ്ദേത്തിന് ചുറ്റും നില്‍ക്കുന്ന രണ്ടോ മൂന്നോ നിര്‍മ്മാതാക്കളെയും കൂട്ട് പിടിച്ച് വലിയ പ്രചാരണം തിയേറ്റര്‍ ഉടമകള്‍ക്ക് എതിരെ നടത്തി. തിയേറ്ററുകള്‍ സഹകരിക്കുന്നില്ല എന്നൊക്കെയായിരുന്നു പ്രചാരണം. അതുകൊണ്ട് ഒടിടിയിലേക്ക് പോകുന്നു എന്ന് വരുത്തി തീര്‍ക്കാനാണ് ആന്റണി ശ്രമിച്ചത്.
കേരളത്തിലെ ജനങ്ങള്‍ ഞങ്ങളുടെ നിലപാട് ദൈവഭാഗ്യത്താല്‍ മനസ്സിലായിരിക്കുകയാണ്. ഈ കഷ്ടപ്പാടുകള്‍ ഒക്കെയുണ്ടെങ്കില്‍ ആന്റണിക്ക് 15 കോടി രൂപ വരെ അഡ്വാന്‍സ് നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ 50 കോടി പറഞ്ഞത് 25 കോടിയാക്കി. അങ്ങനെ ഉടമകളുടെ നെഞ്ചത്ത് കത്തി കയറ്റുകളാണ് ആന്റണി പെരുമ്പാവൂർ. ആന്റണി നിര്‍മിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രവും ഇനി തിയേറ്ററില്‍ കൊടുക്കില്ല. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ അക്കാര്യം വ്യക്തമാണ്. മോഹന്‍ലാലിന്റെ ചെറിയ ചിത്രം വരുമ്പോൾ ഇത് ചെറിയ ചിത്രമാണ് ഒടിടിയല്‍ പോകുന്നതാണ് നല്ലതെന്ന് പറയും. വലിയ ചിത്രം വരുമ്പോൾ ഇത് തിയേറ്ററില്‍ കളിച്ചാല്‍ മുതലാകില്ലെന്ന് പറയും.
ആന്റണിയുടെ തന്ത്രം ഇതാണ് . ഇനി തിയേറ്ററുകളില്‍ കളിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഏതായിരിക്കുമെന്ന് കൂടെ ആന്റണി പറയണം. മോഹന്‍ന്‍ലാല്‍ എന്ന മഹാനടന്‍ എന്തുകൊണ്ടാണ് നിശബ്ദനാവുന്നത്. പ്രിയദര്‍ശന്‍ എന്തുകൊണ്ട് നിശബ്ദനാകുന്നു. സിനിമ എന്നുള്ളത് സത്യമുള്ള കച്ചവടമാണ്. സൂക്ഷിച്ചില്ലെങ്കില്‍ ശാപം കിട്ടും. അത് ആന്റണി പെരുമ്പാവൂരിലെ പോലുള്ളവര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം. സംവിധായകനും നിര്‍മാതാവിനും ഉറപ്പുണ്ടെങ്കില്‍ ഏത് സിനിമയും ലാഭകരമാക്കാം’- വിജയകുമാര്‍ പറഞ്ഞു.
Post Your Comments