
ഹൈദരാബാദ് : യുവ നടന് നാഗ ശൗര്യയുടെ ഫാം ഹൗസില്‍ ചൂതാട്ടം നടത്തിയതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയിലെ 20 സെലിബ്രിറ്റികളെ പിടികൂടിയെന്ന് സൂചന. ഇവരില്‍ നിന്ന് പണവും ഫോണുകളും പിടിച്ചെടുത്തു.
ഹൈദരാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഫാം ഹൗസ് കാസിനോയാക്കി മാറ്റിയതായുള്ള രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ നിന്ന് 24 ലക്ഷം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തിയതിനാല്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയരാക്കും.
ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും വമ്പന്മാർ ചൂതാട്ടത്തിനായി ഹൈദരാബാദിലെ ഔട്ടര്‍ റിംഗ് റോഡിന് സമീപമുള്ള ഫാം ഹൗസ് സന്ദര്‍ശിക്കാറുണ്ടെന്ന് തങ്ങള്‍ക്ക് സൂചന ലഭിച്ചിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരില്‍ ഉന്നത രാഷ്ട്രീയക്കാരും വ്യവസായികളും ഉണ്ടെന്നും പോലീസ് പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് നടന് നാഗ ശൗര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments