GeneralLatest NewsNEWS

ബോളിവുഡിൽ വീണ്ടുമൊരു താര വിവാഹം: രാജ്‌കുമാർ റാവുവും പത്രലേഖ പോളും വിവാഹിതരാകുന്നു

മുംബൈ : ബോളിവുഡ് യുവ താരങ്ങളിൽ ശ്രദ്ധേയനായ രാജ്‍കുമാര്‍ റാവുവും നടി പത്രലേഖ പോളും വിവാഹിതരാകുന്നു. നവംബര്‍ 10,11,12 തീയതികളിലായി മുംബൈയിൽ വെച്ച് ഇവരുടെ വിവാഹം നടക്കുമെന്ന് രാജ്‍കുമാറിന്‍റെ ഉറ്റ സുഹൃത്തുക്കളായ ചില താരങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കാലമായതിനാൽ തന്നെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്.

രാംഗോപാല്‍ വര്‍മയുടെ റണ്‍ എന്ന ചിത്രത്തിലൂടെ സിനിമയെലെത്തിയ രാജ്‍കുമാർ ഗാങ്‌സ് ഓഫ് വസേയ്പൂര്‍, തലാഷ്, കായ് പോ ചേ, ന്യൂട്ടണ്‍, ഷാഹിദ്, ട്രാപ്പ്ഡ്, അലിഗഡ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി മാറി. ഷാഹിദിലെ അഭിനയത്തിന് 2014 ല്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. രാജ്‍കുമാര്‍ റാവു നായകനായ സിറ്റി ലൈറ്റ്‌സ് എന്ന സിനിമയിലൂടെയായിരുന്നു പത്രലേഖ 2014 ല്‍ സിനിമയില്‍ അരങ്ങേറിയത്.

കഴിഞ്ഞ പത്തുവര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന ഇവർ ഏറെ നാളായി ലിവിങ് ടുഗെദർ റിലേഷൻഷിപ്പിലായിരുന്നു. 2010 ലാണ് ഇരുവരും പരിചയപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button