
മമ്മൂട്ടിയെ മലയാള സിനിമയുടെ രക്ഷകന്‍ എന്ന് വിശേഷിപ്പിച്ച് കൊല്ലം ശ്രീധന്യ സിനി മാക്‌സ്. നിലവിൽ മലയാള സിനിമയും തിയേറ്റർ മേഖലയും നേരിടുന്ന പ്രതിസന്ധികൾ മാറാൻ മമ്മൂട്ടി തന്നെ വേണമെന്ന് ഇവർ പറയുന്നു. ശ്രീധന്യ സിനി മാക്‌സിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് അഭിനന്ദനവും പിന്തുണയും അറിയിച്ചിരിക്കുന്നത്.
’പ്രതിസന്ധി ഘട്ടങ്ങളില്‍ വീണ്ടും തുണയാവാന്‍ ദേ ഇങ്ങേര് ഇറങ്ങണം. അങ്ങനെയുള്ളവരെ ഒരു മടിയും കൂടാതെ വിളിക്കാം രക്ഷകന്‍ എന്ന്’, മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം കുറിച്ചു. നേരത്തെ കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ തിയേറ്റർ ഉടമകൾക്ക് രക്ഷകനായത് മമ്മൂട്ടിയുടെ ‘പ്രീസ്റ്റ്’ എന്ന ചിത്രമായിരുന്നു. തൊട്ടു പിന്നാലെ തന്നെ വണ്ണും തിയേറ്ററുകളിൽ മികച്ച വിജയം കരസ്ഥമാക്കി.
അതേസമയം രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകള്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ച മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്നു എന്ന വാര്‍ത്ത ഏറെ പ്രതിഷേധങ്ങള്‍ക്കും വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. മോഹന്‍ലാലിനെതിരെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ നിരവധി തിയേറ്റര്‍ ഉടമകളും ആരാധകരും പ്രാതിഷേധം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല എന്നാണു റിപ്പോർട്ടുകൾ.
Post Your Comments