മുംബൈ : സെലിബ്രിറ്റികൾ പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് അവരുടെ വസ്ത്രധാരണ രീതികളാണ്. ബോളിവുഡിലെ താരങ്ങളാണ് ഫാഷനിൽ ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തുന്നത്. അവയിൽ ചിലത് വലിയ ശ്രദ്ധ നേടുമ്പോൾ വലിയൊരു ഭാഗം വിമർശനങ്ങളും ഏറ്റുവാങ്ങാറുണ്ട്.
കഴിഞ്ഞ ദിവസം ഒരു പുരസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള ഡ്രെസിന്റെ പേരിൽ സോഷ്യൽ മീഡിയ കളിയാക്കുന്നത് കാജോളിനെയാണ്. നീളൻ കോളറും വൈഡ് നെക്കും തുട വരെ സ്ലിറ്റുമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് കോമ്പിനേഷനിലുള്ള ബോഡി കോൺ ഗൗണായിരുന്നു കജോൾ ധരിച്ചത്. ഈ വസ്ത്രത്തിൽ കജോളിനെ കാണുമ്പോൾ ബൈക്കിന് കവർ നൽകിയിരിക്കുന്നത് പോലെയാണ് തോന്നുന്നത് എന്നാണ് സോഷ്യൽമീഡിയകളിൽ വന്ന കമന്റ്.
ബോഡി ഷേപ്പിലുള്ള ഗൗണിന്റെ ഡീപ്പ് നെക്കുള്ള കോളറുകൾ വെള്ള നിറത്തിലുള്ള തുണികൊണ്ടാണ് തുന്നിച്ചേർത്തിരിക്കുന്നത്. കോളറുകൾ ഒഴികെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം കറുത്ത തുണിയിലാണ് തുന്നിയെടുത്തിരിക്കുന്നത്. ബോഡി കോൺ ഗൗൺ വിഭാഗത്തിൽപ്പെടുന്ന വസ്ത്രത്തിന് ഭംഗി കൂട്ടാൻ മറ്റ് ആഭരണങ്ങളൊന്നും കജോൾ ധരിച്ചിരുന്നില്ല. ലിപ്സ്റ്റിക്ക്, ഗ്ലിറ്ററിങ് ഐ ഷാഡോ എന്നിവ മാത്രമാണ് മുഖത്തെ ഭംഗിക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്.
പുത്തൻ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോയും വീഡിയോയും വൈറലായതോടെ ആരാധകരും സോഷ്യൽമീഡിയയിലും ട്രോളുകൾ കൊണ്ട് മൂടുകയാണ് നടിയെ. ഹാലോവീൻ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോവുകയാണോ എന്ന് വരെയാണ് ആരാധകർ കമന്റ് ചെയ്തത്. ചിലർ വസ്ത്രത്തെ ബൈക്കിന്റെ കവറിനോടും മറ്റു ചിലർ നീളൻഷീറ്റുകളോടും ഉപമിച്ചു. ചിലർ വസ്ത്രത്തിന്റെ ഡിസൈനറേയും കുറ്റപ്പെടുത്തി. ‘ഇത്രയും മോശമായ വസ്ത്രം ആരുടെ ഡിസൈനാണ്? അവളരെ പരാജയമായിരിക്കുന്നു’- എന്നായിരുന്നു ഒരു കമന്റ്.
Post Your Comments