കൊച്ചി : മിമിക്രിയിലൂടെ മിനി സ്‌ക്രീനിലേക്കും തുടർന്ന് സിനിമാലോകത്തേക്കും എത്തിയ കലാകാരനാണ് സജു നവോദയ. പാഷാണം ഷാജി എന്നാണ് സാജു നവോദയ അറിയപ്പെടുന്നത് . വേദികളിലും സിനിമകളിലും സ്കിറ്റുകളിലൂടെയും മിമിക്രിയിലൂടെയും ആരാധകരെ കുടുകുടെ പൊട്ടിച്ചിരിപ്പിച്ച പാഷാണം ഷാജി ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർ കൂടുതൽ അടുത്ത് അറിഞ്ഞ് തുടങ്ങിയത്. ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർഥിയായിരുന്നു പാഷാണം ഷാജി.
സാജുവും രശ്മിയും പ്രണയിച്ച് വിവാഹിതരായവരാണ്. വീട്ടുകാരുടെ സമ്മതമില്ലാതിരുന്നതിനാൽ എടുക്കേണ്ടി വന്ന റിസ്ക്കുകളെ കുറിച്ചും രശ്മിയെ ഓട്ടോയിൽ കടത്തി കൊണ്ടു പോയതിനെ കുറിച്ചുമെല്ലാം വിവരിച്ചിരിക്കുകയാണ് ഇപ്പോൾ സാജു. അമൃത ടിവിയിലെ എം.ജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവെ ആണ് സാജു തന്റെ കല്യാണ കാര്യം പറഞ്ഞത്.
സാജുവിന്റെ വാക്കുകൾ :
‘വിവാഹം എന്ന് ചിന്തിച്ചപ്പോൾ തന്നെ ആദ്യം രശ്മിയുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞു. അമ്മയോടാണ് പറഞ്ഞത്. കേൾക്കേണ്ട താമസം അമ്മ ചൂലെടുത്തു. നിനക്കൊന്നും എന്റെ മോളെ കെട്ടിച്ച് തരില്ലെന്ന് പറഞ്ഞു. അപ്പുറത്ത് അച്ഛൻ നിൽക്കുന്നുണ്ടായിരുന്നുവെങ്കിലും ചോദിക്കാൻ പോയില്ല. കാരണം അദ്ദേഹത്തിന്റെ കൈയ്യിൽ ചുറ്റികയുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ തന്നെ ഒളിച്ചോടാൻ തീരുമാനിച്ചു. ഓട്ടോറിക്ഷയിൽ കയറിയാണ് ഒളിച്ചോടിയത്. ഒളിച്ചോട്ടമാണെന്ന് മനസിലായ ഡ്രൈവർ കാശ് പോലും വാങ്ങാതെ കൃത്യ സ്ഥലത്ത് എത്തിച്ചു.
കൂട്ടുകാരന്റെ വീട്ടിൽ തങ്ങിയാണ് രജിസ്റ്റർ വിവാഹം നടന്നത്. വിവാഹ ശേഷം സംഭവമറിഞ്ഞ വീട്ടുകാർ പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി. തിയ്യതി നിശ്ചയിച്ച് വിവാഹം നടത്താമെന്ന് പറഞ്ഞു. രശ്മിയെ കൂട്ടാൻ അവളുടെ വീട്ടിൽ നിന്ന് ഒരുപാട് ആളുകൾ വന്നിരുന്നു. ഒളിച്ചോടിപ്പോയ എന്ന കൂട്ടാൻ ആരും വന്നില്ല. ഞാൻ തന്നെ ബസ് കയറി വീട്ടിലേക്ക് പോവുകയായിരുന്നു. ഇപ്പോൾ യാതൊരു പ്രശ്നവുമില്ലാതെ സുഖമായി ജീവിതം മുന്നോട്ട് പോകുന്നു’- സാജു പറഞ്ഞു.
Post Your Comments