മുംബൈ: മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി സഹോദരി സുഹാന ഖാന്‍. ഐ ലവ് യു എന്ന അടിക്കുറിപ്പോടെ അച്ഛന്‍ ഷാറൂഖ് ഖാനും ആര്യനുമൊപ്പമുള്ള പഴയ ഫോട്ടോകളാണ് സുഹാന സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
സുഹാനയുടെ പോസ്റ്റിനു താഴെ സോയ അക്തര്‍, സഞ്ജയ് കപൂര്‍, മഹ്ദീപ് കപൂര്‍, തുടങ്ങി നിരവധി പ്രമുഖരാണ് പ്രതികരണവുമായെത്തിയത്. ഒക്ടോബര്‍ മൂന്നിന് എന്‍.സി.ബി അറസ്റ്റ് ചെയ്ത ആര്യന്‍ ഖാന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. നേരത്തെ രണ്ടു തവണ വിചാരണക്കോടതി ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യം അനുവദിക്കരുതെന്ന എന്‍.സി.ബിയുടെ വാദം തള്ളിയാണ് കോടതി വിധി.
മകന് ജാമ്യം ലഭിച്ചതിനു പിന്നാലെ അഭിഭാഷകരോടൊപ്പമുള്ള ചിത്രം ഷാറൂഖ് ഖാന്‍ പങ്കുവെച്ചിരുന്നു. അഡ്വ.സതീഷ് മനേഷിന്‍റെയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം കഴിഞ്ഞ മൂന്നാഴ്ചയായി ആര്യന്‍ഖാന്‍റെ ജാമ്യത്തിനായുള്ള നിയമനടപടികള്‍ക്ക് പുറകെയായിരുന്നു.
Post Your Comments