GeneralLatest NewsNEWS

ഷാരൂഖ് ഖാൻ – വാങ്കഡെ പ്രശ്നം 2011 മുതൽ തുടങ്ങിയത്; അന്ന് ഷാരൂഖിന് നഷ്ടമായത് 1.5 ലക്ഷം

മുംബൈ : ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ മുമ്പും ഷാരൂഖിന് പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 2011ല്‍ നടന്ന സംഭവങ്ങളാണ് ഇപ്പോൾ വാര്‍ത്തകളില്‍ ഇടം നേടുന്നത്. സമീര്‍ വാങ്കഡെ കാരണം നടന്‍ ഷാരൂഖ് ഖാന് 2011ല്‍ നഷ്ടമായത് 1.5 ലക്ഷം രൂപയാണ്.

2011 ജൂലൈയില്‍ ഹോളണ്ട്, ലണ്ടന്‍ യാത്ര കഴിഞ്ഞ് മുംബൈ വിമാനത്താവളത്തില്‍ കുടുംബത്തോടൊപ്പം തിരിച്ചെത്തിയ ഷാരൂഖ് ഖാനെ അന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന വാങ്കഡെ തടഞ്ഞു. നികുതി അടയ്ക്കേണ്ട വസ്തുക്കളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന് കാണിച്ചായിരുന്നു താരത്തെ വാങ്കഡെ തടഞ്ഞത്. ഇരുപതോളം ബാഗുകളുമായി എത്തിയ താരത്തെയും കുടുംബത്തെയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ബാഗുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

1.5 ലക്ഷം കസ്റ്റംസ് തീരുവയായി അടയ്ക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷമാണ് ഷാരൂഖിനെ പോകാന്‍ അനുവദിച്ചത്. ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മ, മിനിഷ ലാംബ, ഗായകന്‍ മിക സിംഗ് തുടങ്ങിയവരെയും വാങ്കഡെ തടഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button