GeneralLatest NewsNEWS

‘കേരളത്തില്‍ ലിംവിംഗ് ടുഗേദര്‍ പറ്റാതായപ്പോളാണ് വിവാഹം തിരുമാനിച്ചത്’: തുറന്നു പറഞ്ഞ് എംജി ശ്രീകുമാറും ലേഖയും

തിരുവനന്തപുരം : മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എം ജി ശ്രീകുമാർ. ഈ അടുത്ത നാളുകളിലായി മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ടും, മതം മാറാൻ പോകുന്നെന്ന് പറഞ്ഞും ഒട്ടേറെ പ്രചരണങ്ങൾ എംജിയ്ക്കെതിരെ വന്നിരുന്നു. എന്നാൽ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പലപ്പോഴും വകവെയ്ക്കാറില്ലെന്ന് എം ജി ശ്രീകുമാര്‍ അഭിമുഖത്തില്‍ പറയുന്നു. തന്റെ പേരില്‍ പല ട്രോളുകളും വന്നിട്ടുണ്ടെന്നും പക്ഷേ അതൊന്നും കാര്യമാക്കിയിട്ടേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ലിംവിംഗ് ടുഗേദര്‍ കഴിയാന്‍ പറ്റാതായപ്പോളാണ് വിവാഹം കഴിക്കാന്‍ തിരുമാനിച്ചത് എന്നാണ് തന്റെ വിവാഹത്തെ കുറിച്ച് എംജി യും ഭാര്യയും പറഞ്ഞത്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എംജിയുടേയും ലേഖയുടേയും തുറന്ന് പറച്ചില്‍.

’14 വര്‍ഷത്തോളം ലിവിംഗ് ടുഗേദറായി കഴിഞ്ഞതിന് ശേഷമാണ് വിവാഹം കഴിച്ചത്. കേരളത്തില്‍ ലിംവിംഗ് ടുഗേദര്‍ കഴിയാന്‍ നില്‍ക്കക്കള്ളി ഇല്ലാതായപ്പോഴാണ് ഒരു സുപ്രഭാതത്തില്‍ മുകാംബിക ക്ഷേത്തിലേക്ക് പോയി വിവാഹം കഴിക്കാന്‍ തിരുമാനിച്ചത്. രാവിലെ ഏഴ് മണിക്കാണ് ഞാന്‍ അമ്മയെ വിളിക്കുന്നത്. അമ്മേ ഇന്ന് എന്റെ വിവാഹമാണെന്ന് പറഞ്ഞു. അത് കേട്ട് അമ്മ ഞെട്ടി. ആരാണ് പെണ്ണെന്ന് ചോദിച്ചു. ലേഖയെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ലേഖ നേരത്തേ തന്നെ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ലേഖയുടെ പേര് പറഞ്ഞു. അമ്മ ‘നന്നായി വാടാ മക്കളേ’ എന്നായിരുന്നു മറുപടി നല്‍കിയത്’- എം ജി പറഞ്ഞു.

അതേസമയം തനിക്ക് ജീവിതത്തില്‍ കൂടുതല്‍ സ്നേഹം ലഭിച്ച നിമിഷമായിരുന്നു അത് എന്നായിരുന്നു ലേഖയുടെ വാക്കുകള്‍. ‘പാട്ടുകളോടുള്ള എടുത്ത് ചാട്ടമായിരുന്നില്ല എം ജിയോട് എനിക്ക് തോന്നിയ ഇഷ്ടം. അങ്ങനെയെങ്കില്‍ 14 വര്‍ഷം കാത്തിരിക്കില്ലല്ലോ. എം ജിയെ ഞാൻ പൂര്‍ണമായും മനസിലാക്കിയതിന് ശേഷമാണ് വിവാഹത്തിന് തയ്യാറെടുത്തത്. ജീവിത്തതില്‍ മുന്‍പ് തനിക്ക് ഒരു അനുഭവം ഉണ്ടായിരുന്നതിനാല്‍ തെറ്റ് ആവര്‍ത്തിക്കരുതെന്ന നിര്‍ബന്ധം ഉണ്ടായിരുന്നു.

മാനസികമായി ഏറെ അടുത്ത ശേഷമാണ് ഞങ്ങള്‍ തിരുമാനം എടുത്തത്. ആ തിരുമാനം എടുക്കാന്‍ എനിക്കായിരുന്നു ഏറെ ബുദ്ധിമുട്ട്. കാരണം എനിക്ക് ഒരുപാട് ഉത്തരവാദിത്തം ഉണ്ടായിരുന്നു. അതെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു വിവാഹം. എനിക്ക് മറച്ചു പിടിക്കാന്‍ യാതൊന്നും ഇല്ല. എനിക്ക് ഒരു മകള്‍ ഉണ്ട്. അവള്‍ കല്യാണം കഴിഞ്ഞ് അമേരിക്കയിലാണ് . ഞങ്ങള്‍ വളരെ ഹാപ്പിയാണ്. അവരും അവിടെ ഹാപ്പിയാണ്’- ലേഖ പറഞ്ഞു

ലോക്ക് ഡൗണ്‍ കാലത്ത് ലേഖ പുതിയ യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ ചിലര്‍ ലേഖയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.എന്നാല്‍ ശ്രീക്കുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞ് കഴിഞ്ഞതിനാലാകാം ഇപ്പോള്‍ തനിക്കെതിരെ ചിലര്‍ തിരിഞ്ഞിരിക്കുന്നതെന്നാണ് ലേഖയുടെ മറുപടി.

 

 

shortlink

Related Articles

Post Your Comments


Back to top button