
കൊച്ചി : ദിലീപിന്റെയും കാവ്യാ മാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ സ്നേഹത്തോടെയാണ് എന്നും ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ വിജയദശമി ദിനത്തില്‍ ദിലീപിനൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. അച്ഛന്റെ തോളില്‍ ചാഞ്ഞ് ദേവിയെ തൊഴുന്ന മഹാലക്ഷ്മിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക.
അടുത്തിടെ ആയിരുന്നു മഹാലക്ഷ്മിയുടെ വിദ്യാരംഭം. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ ആയിരുന്നു മഹാലക്ഷ്മിയുടെ എഴുത്തിനിരുത്ത്. ദിലീപിനും കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമാണ് മഹാലക്ഷ്മി എത്തിയത്. ഇതിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
Post Your Comments