![](/movie/wp-content/uploads/2021/10/amala-paul.jpg)
ചെന്നൈ : മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ് നടി സിനിമാ രംഗത്ത് തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെ നായികയായും അമല അഭിനയിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് അമല പോളിന്റെതായി ഇറങ്ങിയിട്ടുള്ളത്.
12 വര്‍ഷമായി അഭിനയ രംഗത്തുള്ള അമല പോള്‍ ഇനി മുതല്‍ സിനിമാ നിര്‍മ്മാണ രംഗത്ത് കാലുവെയ്ക്കുന്നു. അമലയുടെ സ്വന്തം പ്രൊഡക്ഷന്‍ ബാനറായ അമല പോള്‍ പ്രൊഡക്ഷന്റെ ആദ്യ സിനിമയാണ് കഡവാര്‍. യുവ സംവിധായകന്‍ അനൂപ് പണിക്കറാണ് സംവിധാനം. ഒരു ഫോറന്‍സിക് ത്രില്ലര്‍ സിനിമയാണിത്. അമല ഫോറന്‍സിക് പൊലീസ് സര്‍ജനായിട്ടാണ് സിനിമയില്‍ എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അമല പോള്‍ ഫേസ്ബുക്കിലൂടെ പുറത്തിറക്കി. തമിഴ് സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുളള സിനിമയായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments