GeneralLatest NewsNEWS

അഭിമാനകരമായ സന്തോഷം പങ്കിട്ട് മാധവന്‍

മഹാരാഷ്ട്ര: ദക്ഷിണേന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട നടനാണ് മാധവന്‍. ആരാധകര്‍ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ തന്റെ ജീവിതത്തിലെ സന്തോഷം പങ്കിടുകയാണ് ഇപ്പോൾ. അടുത്തിടെ ബസവനഗുഡി അക്വാട്ടിക് സെന്ററില്‍ നടന്ന നീന്തല്‍ ചാമ്പ്യൻ ഷിപ്പില്‍ മാധവന്റെ മകന്‍ വേദാന്ത് മഹാരാഷ്ട്രക്ക് വേണ്ടി ഏഴ് മെഡലുകളാണ് നേടിയത്. നാല് വെള്ളിയും മൂന്ന് വെങ്കലവും ഈ പതിനാറുകാരന്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.

മത്സരത്തില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച്‌ 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍, 1500 ഫ്രീസ്റ്റൈല്‍ നീന്തല്‍, 4×100 ഫ്രീസ്റ്റൈല്‍ റിലേ, 4×200 ഫ്രീസ്റ്റൈല്‍ റിലേ ഇനങ്ങളില്‍ ആണ് വേദാന്ത് വെള്ളി നേടിയത്. 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍, 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍ ഇനങ്ങളില്‍ വേദാന്ത് വെങ്കല മെഡലുകള്‍ നേടിയതായും ‘ദി ബ്രിഡ്ജ്’ റിപ്പോര്‍ട്ട് ചെയ്തു.

നീന്തലിലുള്ള മകന്റെ കഴിവിനെ കുറിച്ച്‌ മുന്‍പും മാധവന്‍ പല അവസരങ്ങളിലും സംസാരിച്ചിട്ടുണ്ട്. മകനെ സംബന്ധിച്ച്‌ എപ്പോഴും പിന്തുണയ്ക്കും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാന്നിധ്യം കൂടിയാണ് മാധവന്‍ എന്ന അച്ഛന്‍. ഈ വര്‍ഷമാദ്യം മകന്റെ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് ടീമിനൊപ്പമുള്ള ചിത്രവും മാധവന്‍ പങ്കു വെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button