
മുംബൈ : ആരാധകരുടെ എന്നത്തേയും ഏറെ പ്രിയപ്പെട്ട താരജോഡിയാണ് ഷാരൂഖ് ഖാനും കജോളും. ഇവർ ഒന്നിച്ച നിരവധി ചിത്രങ്ങൾ സിനിമാപ്രേമികളുടെ ഇഷ്ട സിനിമാ പട്ടികയിൽ മുന്നിലുണ്ട്. അതിലൊന്നാണ് 26 വർഷം പിന്നിട്ട ബോക്സ്ഓഫീസ് കണക്കുകളെ കാറ്റിൽ പറത്തിയ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’.
ഇക്കഴിഞ്ഞ ഒക്ടോബർ 20ന് ചിത്രത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കുറിപ്പ് പങ്കുവച്ച കജോൾ ഷാരൂഖിന്റെ ആരാധകരിൽ നിന്ന് വലിയ വിമർശനം നേരിടുകയാണ്. ‘സിമ്രാൻ 26 വർഷം മുമ്പാണ് ആ ട്രെയിൻ പിടിച്ചത്. ആ സ്നേഹത്തിന് ഞങ്ങൾ എല്ലാവരോടും ഇപ്പോഴും നന്ദി അറിയിക്കുന്നു’ -ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം പങ്കുവച്ച് കജോൾ കുറിച്ചു. ഇതിന് പിന്നാലെയാണ് താരത്തിനെതിരേ ഷാരൂഖ് ആരാധകർ രംഗത്ത് വന്നത്. സൂപ്പർ ഹിറ്റ് സിനിമകളിലെ തൻറെ നായകനും സുഹൃത്തുമായ ഷാരൂഖ് ഇപ്പോൾ കടന്നു പോകുന്ന വിഷമസന്ധിയിൽ ഒരു വിധത്തിലുള്ള പിന്തുണയും നടിയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് കുറ്റപ്പെടുത്തിയാണ് ആരാധകർ വിമർശനമുന്നയിക്കുന്നത്.
ആര്യന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സൽമാൻ ഖാൻ, ഋത്വിക് റോഷൻ, ഫാറ ഖാൻ, സ്വര ഭാസ്കർ, തുടങ്ങി ബോളിവുഡിൽ നിന്ന് ഒട്ടേറെപ്പേർ ഷാറൂഖിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നിട്ടുണ്ട്. എന്നാൽ, കാജോൾ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല എന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
Post Your Comments