
സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നല്ല നടനുള്ള സിഫ് (SIFF) അവാർഡ് ഓഫ് എമിനന്റ്സ് പുരസ്ക്കാരം സ്വന്തമാക്കി മലയാളി നടൻ ഡോ മാത്യു മാമ്പ്ര. ഷാനുബ് കരുവാത്ത് രചനയും സംവിധാനവും നിർവ്വഹിച്ച ‘വെയിൽ വീഴവേ’ എന്ന ചിത്രത്തിലെ 72 കാരനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഡോ. മാത്യു മാമ്പ്ര ബഹുമതിക്ക് അർഹനായത്.
ചെരാതുകൾ, മൊമന്റ്സ്, ദേവലോക തുടങ്ങിയ ചിത്രങ്ങളിൽ മുൻപ് അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ നായാട്ടാണ് മേളയിലെ ഈ വർഷത്തെ മികച്ച സിനിമ .
Post Your Comments