GeneralLatest NewsNEWS

‘കംഫര്‍ട്ടബിള്‍ ആയി അഭിനയിച്ചത് സുരേഷ് ഗോപിയുടെ കൂടെ, ദുല്‍ഖറിന്റെയും നിവിന്‍ പോളിയുടെയും കൂടെ അഭിനയിക്കാൻ ഇഷ്ടം’: മാതു

ചെന്നൈ : കന്നഡ സിനിമയിലൂടെ അഭിനയത്തിലെത്തി അവിടുന്ന് തമിഴിലെത്തി, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചതിന് ശേഷം മലയാളത്തിലേക്ക് എത്തിയ നടിയാണ് മാതു. മമ്മൂട്ടിയുടെ മകളായി അമരത്തില്‍ അഭിനയിച്ചതോടെ മലയാള സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായി മാതു. ഏറ്റവും കൂടുതല്‍ സിനിമകള്‍ ലഭിച്ചത് മലയാളത്തില്‍ ആയിരുന്നതിനാല്‍ ഇവിടെ സജീവമായി. സാധാരണ നടിമാരെ പോലെ തന്നെ വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു മാതു.

ഒരുപാട് താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കംഫര്‍ട്ടബിള്‍ ആയി കൂടെ അഭിനയിച്ചത് ആരാണെന്ന ചോദ്യത്തിന് സുരേഷ് ഗോപി എന്നായിരുന്നു മാതു പറഞ്ഞത്. ‘ഞാൻ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ അമരമാണ്. എന്റെ സിനിമ കണ്ട് ഏറ്റവും കൂടുതല്‍ അഭിപ്രായം പറയുന്നത് അമ്മയാണ്. ‘നീ അങ്ങനെ ചെയ്യണമായിരുന്നു. ആ ചെയ്തത് ശരിയായില്ല’ എന്നൊക്കെ ചൂണ്ടി കാണിക്കുന്ന ആളാണ് എന്റെ അമ്മ. ഇപ്പോള്‍ വന്നിട്ടും ‘നീ അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യൂ’ എന്നൊക്കെ പറയും.

ഇനി കൂടെ അഭിനയിക്കാന്‍ ആഗ്രഹമുള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരുവിധം എല്ലാവരെയും കൂടെ മുന്‍പ് അഭിനയിച്ചിട്ടുണ്ട്. പുതിയ ആള്‍ക്കാരില്‍ ആണെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്റെയും നിവിന്‍ പോളി എന്നിവരുടെ കൂടെ അഭിനയിക്കാനാണ് ഇഷ്ടം. തെന്നിന്ത്യയിലെ പല ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഈസിയായി തോന്നിയത് തമിഴാണ്. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. തമിഴ് ഭാഷ ഈസിയായിരുന്നു. പക്ഷേ പെര്‍ഫോമന്‍സും അഭിനയവും റിയലായി കാണിക്കുന്നത് മലയാള സിനിമയിലാണ്. എങ്കിലും ഹോളിവുഡിലും ബോളിവുഡിലുമൊക്കെ ഇനി അഭിനയിക്കാനാണ് താല്‍പര്യം. ബോളിവുഡിലേക്ക് മുന്‍പ് അവസരം വന്നിരുന്നു. അമരം സിനിമയുടെ റീമേക്ക് ആണ്. അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നതെന്നും പറഞ്ഞു. പക്ഷേ ആ പ്രൊജക്ടിന് പിന്നെ എന്ത് സംഭവിച്ചെന്ന് എനിക്ക് അറിയില്ല. അതിന്റെ ഫോളോവപ്പ് ചെയ്തിട്ടില്ലെന്ന് തോന്നുന്നു’- മാതു പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button