GeneralLatest NewsNEWS

പ്രശസ്ത സംഗീതജ്ഞൻ ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ കല്യാണിയമ്മാള്‍ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര സം​ഗീത സംവിധായകനും പ്രശസ്ത സംഗീതജ്ഞനുമായ വി ദക്ഷിണാമൂര്‍ത്തിയുടെ ഭാര്യ കല്യാണിയമ്മാള്‍ (93 ) അന്തരിച്ചു. വാര്‍ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നടത്തി.

1948 ലാണ് ദക്ഷിണാമൂര്‍ത്തിയും കല്യാണിയമ്മാളും വിവാഹിതരാവുന്നത്. നാ​ഗര്‍കോവില്‍ സ്വദേശിനിയായ കല്യാണിയമ്മാള്‍ക്ക് അപ്പോള്‍ 17 വയസായിരുന്നു പ്രായം. വിവാഹശേഷം ദക്ഷിണാമൂര്‍ത്തിയുടെ സം​ഗീതപരിപാടികള്‍, അഭിമുഖങ്ങള്‍, റെക്കോര്‍ഡിങ് തുടങ്ങിയവയുടെ മേല്‍നോട്ടം ഇവര്‍ക്കായിരുന്നു. സം​ഗീത സംവിധാനത്തിന് മരണാനന്തര ബഹുമതിയായി ദക്ഷിണാമൂര്‍ത്തിക്കു ലഭിച്ച കേരള സംസ്ഥാന പുരസ്കാരം ചെന്നൈയില്‍ കല്യാണിയമ്മാളിനാണ് കൈമാറിയത്.

മക്കള്‍: വെങ്കിടേശ്വരന്‍, വിജയ, ഗോമതി. മരുമക്കള്‍: ലളിത, ആനന്ദ്, പരേതനായ രാമസുബ്രഹ്മണ്യം.

shortlink

Post Your Comments


Back to top button