
തിരുവനന്തപുരം: 1988 ഏപ്രില്‍ 28 നാണ് മോഹൻലാലും സുചിത്രയുമായുള്ള വിവാഹം നടക്കുന്നത്. പിന്നീടിങ്ങോട്ട് 33 വര്‍ഷക്കാലമായി മോഹന്‍ലാലിന്റെ ശക്തി കേന്ദ്രമാണ് സുചിത്ര. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും താങ്ങും തണലുമായി എന്നും ഒപ്പം നിൽക്കുന്ന ജീവിതപങ്കാളിയാണ് സുചിത്ര. സിനിമാ തിരക്കുകളെല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ പരമാവധി ശ്രമിക്കുന്ന വ്യക്തി കൂടിയാണ് ലാല്‍.
മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചാണ് നടത്തിയതെങ്കിലും അതിനിടയില്‍ രസകരമായ ചില സംഭവങ്ങളും നടന്നിട്ടുണ്ടെന്ന് ഒരിക്കല്‍ സുചിത്ര തുറന്നു പറഞ്ഞിട്ടുണ്ട്. ‘ചെന്നൈയില്‍ ഒരു വിവാഹ വേളയിലാണ് ഞാന്‍ ചേട്ടനെ ആദ്യമായി കാണുന്നത്. അതിനുമുന്‍പ് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിരുന്നു. എനിക്ക് നല്ല ഇഷ്ടമായിരുന്നു അവയെല്ലാം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തി ഞാന്‍ പറഞ്ഞു ‘എനിക്ക് മോഹന്‍ലാലിനെ കല്യാണം കഴിക്കണം’. സുകുമാരിച്ചേച്ചി വഴിയാണ് എല്ലാ കാര്യങ്ങളും അന്വേഷിച്ച് പറഞ്ഞുറപ്പിച്ചത്’ – സുചിത്ര പറഞ്ഞു.
സുചിത്രയുടെ വീട്ടുകാര്‍ ആദ്യം നടി സുകുമാരി വഴിയാണ് കാര്യങ്ങള്‍ തിരക്കിയത്. മോഹന്‍ലാലിന്റെ കുടുംബവുമായി സംസാരിച്ചതും ഇടനിലക്കാരിയായി നിന്നതും സുകുമാരിയാണ് .
Post Your Comments