കൊച്ചി : 18 ദിവസമെന്ന റെക്കോര്‍ഡ് വേഗത്തില്‍ ഷാജി കൈലാസ് ചിത്രം ‘എലോണ്‍’ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഈ അടുത്ത കാലത്തായി മോഹന്‍ലാല്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഷൂട്ടിംഗ് ആയിരിക്കും ‘എലോണ്‍’ന്റേത്. ഈ മാസം അഞ്ചിന് ആണ് ഷൂട്ടിംഗ് തുടങ്ങിയത്. കൃത്യമായ ആസൂത്രണത്തോടെ പൂര്‍ത്തിയാക്കാന്‍ ഒപ്പം നിന്നവര്‍ക്ക് ഷാജി കൈലാസ് നന്ദി പറഞ്ഞു.
ഷാജി കൈലാസിന്റെ വാക്കുകള്‍:
‘ഇന്ന് പതിനേഴാം ദിവസം.. എലോണ്‍ പാക്കപ്പായി.. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കുവാന്‍ എന്നോടൊപ്പം പ്രയത്നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാല്‍ജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി.
എല്ലാറ്റിനുമുപരി എപ്പോഴും സ്നേഹവും പ്രതീക്ഷയും നല്കുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകര്‍ക്ക് ഒത്തിരിയൊത്തിരി നന്ദി’ -ഷാജി കൈലാസ് കുറിച്ചു.
Post Your Comments