മുംബൈ : വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രം പ്രവര്‍ത്തിച്ചിട്ടുളള ബോളിവുഡിലെ യുവനടിമാരിലൊരാളായ അനന്യയെ കുറിച്ചുള്ള ചർച്ചകൾ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരിക്കുകയാണ് ഇപ്പോൾ . എന്‍.സി.ബി (നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ) ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും വീട്ടില്‍ റെയ്ഡ് ചെയ്യുകയും ചെയ്തു.
സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2, പതി പത്നി ഔര്‍ വോ, ഖാലി പീലി എന്നീ സിനിമകളിൽ അനന്യ അഭിനയിച്ചെങ്കിലും ഈ ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് അവര്‍ ഏകദേശം രണ്ട് കോടി രൂപ ഈടാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദേശീയ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം 22 കാരിയായ അനന്യയുടെ ആസ്തി ഏകദേശം 72 കോടി രൂപയാണ്. സിനിമകളില്‍ പ്രവര്‍ത്തിക്കുന്നതിനു പുറമേ അനന്യ നിരവധി ബ്രാന്‍ഡ് എന്‍ഡോര്‍സ്മന്‍റ്റുകളിലൂടെയും പണം സമ്പാദിക്കുന്നു.
സോഷ്യല്‍ മീഡിയ എടുക്കുകയാണെങ്കിൽ നടിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 20.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ബ്രാന്‍ഡ് പ്രമോഷന്‍ നടത്തുമ്പോഴും അനന്യയ്ക്ക് പ്രയോജനം ലഭിക്കുന്നു.
നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യയ്ക്ക് കുട്ടിക്കാലം മുതല്‍ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. അച്ഛനെപ്പോലെ ബോളിവുഡില്‍ ഒരു ഇടം നേടാന്‍ ആഗ്രഹിച്ച അനന്യ 21 ആം വയസ്സില്‍ ‘സ്റ്റുഡന്റ് ഒഫ് ദി ഇയര്‍ 2’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
Post Your Comments