Coming SoonLatest NewsNEWS

ആര്യ 3യില്‍ അല്ലുവിന് പകരം വിജയ് ദേവരകൊണ്ട

ഹൈദരാബാദ്: അല്ലു അര്‍ജുന് താരപദവി നേടിക്കൊടുത്ത തെന്നിന്ത്യൻ പ്രേക്ഷകരുടെ എക്കാലത്തെ പ്രിയപ്പെട്ട റോമാന്റിക് ഹിറ്റ് ചിത്രമാണ് ആര്യയും ആര്യ 2വും. എന്നാല്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ അല്ലു അര്‍ജുന് പകരം വിജയ് ദേവരകൊണ്ട നായക വേഷത്തിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ . അല്ലു അര്‍ജുനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പുഷ്പയ്ക്ക് ശേഷം, സംവിധായകന്‍ സുകുമാര്‍ ആര്യ 3യുടെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ച്‌ വാര്‍ത്തകള്‍ വന്നതു മുതല്‍, അല്ലു തന്നെയാകും നായകന്‍ എന്നാണ് തെലുങ്ക് സിനിമാ പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നത്. എന്നാല്‍ വിജയ് ദേവരകൊണ്ടയെ വെച്ച്‌ ചിത്രം ചെയ്യാനാണ് സുകുമാര്‍ ആലോചിക്കുന്നത്. തന്റെ അടുത്ത ചിത്രം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമാണെന്ന് സുകുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button