GeneralLatest NewsNEWS

നടൻ വിവേകിന്റെ മരണം കോവിഡ് വാക്‌സിൻ മൂലമല്ലെന്ന് റിപ്പോർട്ട്

ചെന്നൈ: തമിഴ് നടന്‍ വിവേകിന്റെ മരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വിരാമം . കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണത്തിന് കാരണം വാക്‌സിനെടുത്തതാണെന്ന തരത്തില്‍ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു .

വിവേകിന്റെ മരണകാരണം ഹൃദയാഘാതമാണെന്നും വാക്‌സിനുമായി ബന്ധമില്ലെന്നും
റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്മ്യൂണൈസേഷന്‍ വകുപ്പ്. വാക്‌സിന്‍ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും അറിയിച്ചുകൊണ്ട് റിപ്പോര്‍ട്ട് നല്‍കി.

വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യവകാശ കമ്മിഷന് ഹര്‍ജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത് . 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു വിവേക് വിട വാങ്ങിയത് .

shortlink

Post Your Comments


Back to top button