GeneralLatest NewsNEWS

ഭാര്യയ്ക്കായി വ്യത്യസ്തമായ പിറന്നാള്‍ കേക്ക് ഒരുക്കി പിഷാരടി

കൊച്ചി : നടൻ, അവതാരകൻ, മിമിക്രി കലാകാരൻ, സംവിധായകൻ, സ്റ്റാന്‍ഡപ്പ് കൊമേഡിയൻ എന്നിങ്ങനെ വിവിധ റോളുകളിൽ മലയാളികളുടെ പ്രിയപ്പെട്ട ആളാണ് രമേഷ് പിഷാരടി. എന്തു പറയുമ്ബോഴും അതില്‍ ഇത്തിരി നര്‍മം കൂടി കലര്‍ത്താന്‍ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയെ ‘ക്യാപ്ഷന്‍ സിംഹമേ’ എന്നാണ് സോഷ്യല്‍ മീഡിയ വിളിക്കുന്നത്. ഇപ്പോഴിതാ, ഭാര്യ സൗമ്യയുടെ ജന്മദിനത്തിന് പിഷാരടി ഒരുക്കിയ പിറന്നാള്‍ കേക്കാണ് ശ്രദ്ധ നേടുന്നത്.

കോഴിയുടെ മാതൃകയിലുള്ള ‘ജന്മദിനാശംസകള്‍ കിളി’ എന്ന് എഴുതിച്ചേർത്ത കേക്ക് ആണ് പിഷാരടി ഭാര്യക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. പിഷാരടി സൗമ്യയെ വിളിക്കുന്ന പേരാണ് കിളി എന്നത്.

കേക്കിലും തമാശയാണല്ലോ ചേട്ടാ എന്നാണ് ആരാധകരുടെ കമന്റ്. ഇതിപ്പോ പൂവന്‍കോഴിയാണല്ലോ മുട്ടയിട്ടിരിക്കുന്നത്, കോഴിയും കിളിയാണല്ലേ? എന്നിങ്ങനെ രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ.

 

shortlink

Related Articles

Post Your Comments


Back to top button