GeneralLatest NewsNEWS

തല അജിത് വാഗ അതിര്‍ത്തിയില്‍ ബിഎസ്‌എഫ് സൈനികര്‍ക്കൊപ്പം

കാശ്മീർ : റഷ്യയിലെ വാലിമൈ ഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷം തല രാജ്യമെമ്പാടും ബൈക്ക് യാത്ര നടത്തുന്ന തല അജിത്ത് വാഗാ അതിർത്തിയിൽ. നിരവധി സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ച ശേഷമാണ് അജിത്ത് ഇപ്പോള്‍ വാഗയിലെ ഇന്ത്യ-പാക് അതിര്‍ത്തിയിലെത്തിയത്. ബിഎസ് എഫ് സൈനികർക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. അജിത്ത് സൈന്യത്തിനൊപ്പം പോസ് ചെയ്യുകയും ദേശീയ പതാക പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളുമാണ് ഇപ്പോള്‍ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അജിത് കുമാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തന്റെ ചിത്രമായ വാലിമയിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് സ്പോര്‍ട്സ് ബൈക്കില്‍ ലോക പര്യടനം ആരംഭിച്ചു. അജിത്ത് ഒരു പ്രൊഫഷണല്‍ റേസറാണ്. അന്താരാഷ്ട്ര വേദികളിലും ഫോര്‍മുല ചാമ്പ്യൻഷിപ്പുകളിലും മത്സരിക്കുന്ന വളരെ കുറച്ച്‌ ഇന്ത്യക്കാരില്‍ ഒരാളാണ് അദ്ദേഹം. ലോകപ്രശസ്തയായ ഒരു വനിതാ ബൈക്ക് യാത്രിക മരല്‍ യാസര്‍ലൂവിനെ അദ്ദേഹം തന്റെ യാത്രയ്ക്കിടെ കണ്ടുമുട്ടി.

shortlink

Related Articles

Post Your Comments


Back to top button