Latest NewsNEWSSocial Media

പ്രളയ സമയത്തെ കപട പ്രകൃതിസ്നേഹികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടന്‍ ഹരീഷ് പേരടി

കൊച്ചി : പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ഫലമാണ് ഈ കാണുന്നതെന്ന വിലയിരുത്തലുമായി പ്രളയകാലത്ത് മാത്രം രംഗത്ത് വരുന്നവർക്കെതിരെ നടന്‍ ഹരീഷ് പേരടി. എല്ലാത്തിന് പൂര്‍ണ്ണ പരിഹാരമായി അവര്‍ പങ്കുവെക്കുന്ന ഗാഡ്ഗില്‍ റിപ്പോർട്ടിലെ വിലയിരുത്തലുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടന്‍ ഹരീഷ് പേരടി നടത്തുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

‘കേരളത്തില്‍ ഒരു പ്രളയമുണ്ടായാല്‍ ഉടനെ ഗാഡ്ഗില്‍ അപ്പുപ്പനെയും കൊണ്ട് തിരുവാതിരകളിക്കാനിറങ്ങുന്ന പ്രകൃതിയോളികളോട്. ഞങ്ങളുടെ അപ്പനപ്പുപ്പന്‍മാരുടെ കാലം തൊട്ട് പ്രളയവും പ്രകൃതി ദുരന്തങ്ങളുമുണ്ട്. മനുഷ്യന്‍ പ്രകൃതി വിരുദ്ധമായി ജീവിച്ചതു കൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റുകളിലിരുന്ന് നിങ്ങള്‍ പ്രകൃതി പ്രസംഗങ്ങളും കവിതകളും എഴുതുന്നത്. അല്ലെങ്കില്‍ ദിനോസാറുകളെ പോലെ എന്നോ നാമാവശേഷമായേനേ.

15 വര്‍ഷമായി അട്ടപ്പാടിയില്‍ ഘനനമില്ല. 90കളില്‍ ഉള്ളതിനേക്കാള്‍ 10% കാടിന്റെ വളര്‍ച്ച ഇപ്പോള്‍ അധികമായിട്ടുണ്ട് എന്നാണ് കണക്കുകള്‍. ഇനിയും പ്രകൃതിയേ സ്നേഹിച്ചേ അടങ്ങുവെങ്കില്‍ സ്വന്തം താമസസ്ഥലങ്ങളുടെ അടിത്തറയിലെ കരികല്ലുകള്‍ പൊളിച്ച്‌ തൊട്ടടുത്ത ക്വാറിയില്‍ നിക്ഷേപിച്ച്‌ കാടുകളില്‍ കുടില്‍ കെട്ടി ജീവിച്ച്‌ മാതൃക കാട്ടുക. രണ്ട് ദിവസം മൊബൈല്‍ റെയ്ഞ്ചില്ലാത്ത, തിന്നാന്‍ ബര്‍ഗര്‍ ഇല്ലാത്ത, തൂറാന്‍ ഇംഗ്ലീഷ് ക്ലോസ്റ്റില്ലാത്ത കൊടും കാട്ടില്‍ ഇരിക്കുമ്പോൾ അറിയാം നിന്റെയൊക്കെ കപട പ്രകൃതിസ്നേഹം.

കലാവസ്ഥാ വ്യതിയാനവും അറബികടലിലെ ന്യൂനമര്‍ദ്ധങ്ങളും ലോക വ്യാപകമായി പഠന വിഷയമാകുമ്പോളാണ് ഗാഡ്ഗില്‍ അപ്പുപ്പന്റെ ചിത്രകഥകളുടെ പഴഞ്ചന്‍ പുരാണം. പ്രത്യേക അറിയിപ്പ്-കാടിന്റെ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള താഴ്‌വാരം വരെ മാത്രമെ നിങ്ങളുടെ ഇന്നോവ വരികയുള്ളു’- ഹരീഷ് പേരടി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button