GeneralLatest NewsNEWS

‘ജീവിത പങ്കാളിയാവാന്‍ പോവുന്ന ആളെ കുറിച്ച് നിബന്ധനകളൊന്നും ഇല്ല’: മീര നന്ദന്‍

ദുബായ് : ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര നന്ദന്‍. ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധേയമായതോടെ നടിയെ തേടി നിരവധി അവസരങ്ങളെത്തിയെങ്കിലും അഭിനയത്തില്‍ നിന്ന് മാറി റേഡിയോ ജോക്കിയായി കഴിയുകയാണ് നടിയിപ്പോള്‍. ദുബായിലെ ആര്‍ജെ ആയി പ്രവര്‍ത്തിക്കുന്ന മീരയുടെ ഫോട്ടോഷൂട്ടാണ് സ്ഥിരം തരംഗമാവാറുള്ളത്. ലേശം ഹോട്ട് ലുക്കിലെത്തുന്ന ചിത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വരാറുള്ളത്. അത്തരക്കാര്‍ക്ക് നടി തന്നെ മറുപടി പറയുകയും ചെയ്യും.

ഇപ്പോഴിതാ മീര നന്ദന്റെ വിവാഹം എന്നായിരിക്കുമെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. ‘നവംബര്‍ വരുമ്പോൾ പത്ത് മുപ്പത് വയസിന് മുകളിലായില്ലേ. ഇനി എന്നാണ് കല്യാണം എന്ന ചോദ്യമാണ് അവതാരകന്‍ ചോദിച്ചത്. ‘ഞാനിങ്ങനെ സന്തോഷമായി നടക്കുന്നത് ഇഷ്ടപ്പെടുന്നില്ലേ’ എന്ന ചോദ്യമായിരിക്കും സാധാരണ ഗതിയില്‍ ഞാന്‍ പറയുക. അത്രയേ ഉള്ളു. കല്യാണമൊക്കെ സമയമാകുമ്പോൾ നടക്കും. ഇനിയും സമയമുണ്ടല്ലോ. ഒരുപാട് പേര്‍ ഇതേ ചോദ്യവുമായി എത്താറുണ്ട്. അച്ഛനും അമ്മയും നാട്ടില്‍ ഉള്ളത് കൊണ്ട് അവരുടെ കാര്യമോർക്കുമ്പോഴാണ് എനിക്ക് പാവം തോന്നുന്നത്. അവര്‍ എവിടെ പോയാലും ഈ ചോദ്യമാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്’- മീര പറഞ്ഞു.

‘മുപ്പത്തൊന്ന് വയസ് വരെ ഞാന്‍ കാത്തിരുന്നു. ഇനി കല്യാണം കഴിക്കുമ്പോൾ നല്ലൊരാളും, മനസിന് ഓക്കെ ആണെന്ന് തോന്നുന്ന ഒരാളും തന്നെ ആവണമെന്നാണ് ആഗ്രഹം. ജീവിത പങ്കാളിയാവാന്‍ പോവുന്ന ആളെ കുറിച്ചുള്ള നിബന്ധനകളൊന്നും ഇല്ല. ഇപ്പോള്‍ ഞാനങ്ങനെ വിചാരിച്ചിട്ട് കാര്യമില്ലല്ലോ. എങ്ങനെത്തെ ആളാണ് വരുന്നതെന്ന് നമുക്കൊരിക്കലും പറയാന്‍ പറ്റില്ല. നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ക്ക് വിപരീതമായിട്ടുള്ള ആളെയാവും ചിലപ്പോള്‍ കിട്ടുക. അങ്ങനെയൊക്കെ ആലോചിച്ച്‌ കുഴപ്പത്തിലാവാന്‍ ആഗ്രഹമില്ല. നിലവില്‍ ആരും എന്റെ മനസില്‍ ഇടം നേടിയിട്ടില്ല’- നടി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button