മുംബൈ : ബോളിവുഡിലെ ചോക്ലേറ്റ് ബോയ് ആണ് കാര്‍ത്തിക് ആര്യന്. ഇതിനോടകം പല നടിമാരുടെ പേരിനൊപ്പവും കാര്‍ത്തിക്കിന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചു കഴിഞ്ഞു. സെയ്ഫ് അലി ഖാന്റേയും അമൃത സിംഗിന്റേയും മകളും ബോളിവുഡിലെ യുവനടിയുമായ സാറ അലി ഖാനും ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകളും യുവനടിയുമായ ജാന്‍വി കപൂറുമൊക്കെ ഇങ്ങനെ കാര്‍ത്തിക്കിന്റെ പേരിനൊപ്പം ചേര്‍ത്തു വായിക്കപ്പെട്ട പേരുകളാണ്. ഇപ്പോഴിതാ പുതിയൊരു ഗോസിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
ഇപ്പോള്‍ കാര്‍ത്തിക് ആര്യനൊപ്പം ചേര്‍ത്തു വച്ച് ഗോസിപ്പുകളില്‍ പ്രചരിക്കുന്നത് സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ മകള്‍ സാറയുടെ പേരാണ്. ക്രിക്കറ്റ് ലോകത്തും എന്റര്ടെയ്ന്മെന്റ് ലോകത്തും പ്രശസ്തയായ സാറയുടെ ഇന്‍സ്റ്റഗ്രാം ചിത്രത്തിന് കാര്‍ത്തിക് നല്കിയ കമന്റാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഇതോടെ പുതിയൊരു പ്രണയത്തിനുള്ള സാധ്യത തേടുകയാണ് ഗോസിപ്പ് കോളങ്ങള്‍.
ബാല്‍ക്കണിയില്‍ നില്ക്കുന്ന തന്റെ മനോഹരമായൊരു ചിത്രം സാറ പങ്കുവച്ചിരിക്കുന്നതിന് കാര്‍ത്തിക് ആര്യനും ലൈക്ക് ചെയ്തിട്ടുണ്ട്. ഇതാണ് പുതിയ ഗോസിപ്പിന് കാരണമായിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ബോളിവുഡ് താരങ്ങളുമെത്തുകയായിരുന്നു. ഓള് സ്മയില്സ് ഇന്‍ ദ സിറ്റി എന്ന അടിക്കുറിപ്പോടെ സാറ പങ്കുവച്ച ചിത്രത്തിന് മൂന്ന് ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. കാര്‍ത്തിക് ആര്യന് ചിത്രത്തിന് ലൈക്ക് അടിച്ചത് സോഷ്യല്‍ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള സൗഹൃദം ആണ് എല്ലായിടത്തും ചര്‍ച്ചാ വിഷയം.
Post Your Comments