ഹൈദരാബാദ് : സിനിമാ ലോകത്ത് താരങ്ങളുടെ പദവി കൂടുന്നതിന് അനുസരിച്ച് അവരുടെ പ്രതിഫലവും വർധിക്കും. താരപ്രഭ വർധിക്കുന്നതോടെ കോടികളാണ് പ്രതിഫലമായി താരങ്ങൾ വാങ്ങുന്നത്. ഒരു ചിത്രം കോടി ക്ലബ്ബിൽ കേറിയാൽ പിന്നെ നായകന്മാരുടെ പ്രതിഫലം കുത്തനെ ഉയരും. എന്നാൽ നായകന്മാർക്ക് ലഭിക്കുന്ന തുക നായികമാർക്ക് ലഭിക്കാറില്ലെന്നതും യാഥാർത്ഥ്യമാണ്.
തെലുങ്ക് സിനിമയിൽ അടുത്തിടെ നായകന്മാരുടെ പ്രതിഫല തുകയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. പ്രത്യേകിച്ച് മുൻനിര നായകരുടെ. മുമ്പ് തെലുങ്ക് സിനിമയിലെ പ്രധാന നായകന് ലഭിച്ചിരുന്ന തുക 12 മുതൽ 15 കോടി വരെയാണെങ്കിൽ ഇന്ന് അമ്പതും നൂറുമൊക്കെയാണെന്നാണ് റിപ്പോർട്ടുകൾ. തെലുങ്കിൽ ബിഗ് ബജറ്റ് ചിത്രങ്ങൾ കൂടുതലായി നിർമിക്കപ്പെടുന്നു എന്നത് തന്നെയാണ് താരങ്ങളുടെ പ്രതിഫലവും ഉയരാൻ ഒരു കാരണം. ബിഗ് ബജറ്റ് ചിത്രങ്ങളും തുടർച്ചയായ വിജയങ്ങളും രാജ്യത്തിന് അപ്പുറത്തേക്കുമുള്ള പ്രശസ്തിയും താരങ്ങളുടെ പ്രതിഫല തുക കുത്തനെ ഉയരാൻ കാരണമായി.
കോടികൾ പ്രതിഫലം വാങ്ങുന്ന നടന്മാർ ആരൊക്കെയെന്ന് ചുവടെ:
ടൊളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം പ്രഭാസ് ആണെന്നാണ് റിപ്പോർട്ടുകൾ.
തെലുങ്ക് സൂപ്പർ താരം പവൻ കല്യാൺ ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം അമ്പത് കോടിയാണ്.
സൂപ്പർ താരം മഹേഷ് ബാബു ഒരു സിനിമയ്ക്ക് വാങ്ങിക്കുന്ന തുക 55 കോടിയാണ്.
RRR ൽ അഭിനയിച്ചതിന് ജൂനിയർ എൻടിആർ വാങ്ങിയ പ്രതിഫലം 45 കോടിയിൽ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ.
രാം ചരൺ 45 കോടിയിലധികം പ്രതിഫലം വാങ്ങുന്നു.
ചിരഞ്ജീവിയാണ് തെലുങ്കിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന മറ്റൊരു താരം. അമ്പത് കോടിയാണ് താരത്തിന്റെ പ്രതിഫലം.
അമ്പത് കോടിക്ക് മുകളിൽ പ്രതിഫലമുള്ള മറ്റൊരു താരം അല്ലു അർജുനാണ്. 60 കോടിയാണ് താരം പുതിയ ചിത്രമായ പുഷ്പയിലെ അഭിനയത്തിന് വാങ്ങിയത്.
അർജുൻ റെഡ്ഡിയിലൂടെ ഇന്ത്യയൊട്ടുക്കും ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവരകൊണ്ട. ഒരു ചിത്രത്തിന് 10 കോടിയാണ് വിജയ് വാങ്ങുന്നത്.
തെലുങ്കിലെ മറ്റ് സൂപ്പർ താരങ്ങളായ നാഗാർജുന, വെങ്കിടേഷ്, ബാലകൃഷ്ണ എന്നിവരുടെ പ്രതിഫല തുക താരതമ്യേന കുറവാണ്. ബാലകൃഷ്ണ അഘണ്ട എന്ന ചിത്രത്തിനായി വാങ്ങിയത് 11 കോടിയാണ്. നാഗാർജുനയുടെ പ്രതിഫലം 7 കോടിയാണ്.
Post Your Comments