
മുംബൈ : ജയിലിൽ കഴിയുന്ന മകൻ ആര്യന് വേണ്ടി നവരാത്രി ദിനത്തിൽ പ്രത്യേക പ്രാർത്ഥനകളും പൂജകളുമായി അമ്മ ഗൗരി. അഭീഷ്ട സിദ്ധിക്കുള്ള പൂജകളും പ്രാർത്ഥനകളുമാണ് മകനായി ഗൗരി ഖാൻ അനുഷ്ഠിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഗൗരി ആഘോഷങ്ങളും മധുരപലഹാരങ്ങളും ഉപേക്ഷിച്ച് പ്രാർത്ഥനയിലാണെന്നും, സങ്കടവും ദേഷ്യവും കാരണം ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഷാരൂഖെന്നും താരങ്ങളോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആര്യന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെങ്കിലും ജാമ്യ ഹര്‍ജി വിധി പറയാൻ ഒക്ടോബര്‍ 20-ലേക്ക് മാറ്റി.
ഷാരൂഖിന്റെ പുതിയ ചിത്രങ്ങളായ പത്താന്റെയും അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയുടെയും ചിത്രീകരണം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
Post Your Comments