മുംബൈ: ഷാരൂഖ് ഖാനും അമ്മ ഗൗരി ഖാനുമായി വീഡിയോ കോളില്‍ സംസാരിച്ച് ആര്യന്‍ ഖാൻ. മുംബൈ ആര്‍തൂര്‍ റോഡ് ജയിലിൽ നിന്നാണ് ആര്യന്‍ ഷാരൂഖും ഗൗരിയുമായി വീഡിയോ കോള്‍ വഴി സംസാരിച്ചത്. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെ വാദം പൂര്‍ത്തിയായിരുന്നു. ഒക്ടോബര്‍ 20ന് വിധി പറയും.
അടുത്ത അഞ്ചു ദിവസത്തേക്ക് കോടതി അവധി ആയതിനാലാണ് വിധി പറയുന്നത് ഈ മാസം 20ലേക്ക് മാറ്റിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്യന്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് എന്‍സിബിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് കോടതിയില്‍ വാദിച്ചത്. ‘ആഡംബര കപ്പലില്‍ ആര്യനൊപ്പം ലഹരി ഉപയോഗിക്കാനാണ് അര്‍ബാസ് പോയതെന്ന് മൊഴി നൽകിയിട്ടുണ്ട് . ഇത് മഹാത്മാഗാന്ധിയുടെ നാടാണ് . ലഹരി ഉപയോഗം ചെറുപ്പക്കാരെ വളരെ അപകടകരമായി ബാധിക്കും’- അദ്ദേഹം വ്യക്തമാക്കി.
‘ലഹരി ഉപയോഗം കുട്ടികളെ ബാധിക്കുന്നു. അവര്‍ കോളേജില്‍ പോകുന്ന കുട്ടികളാണ്. പക്ഷേ അത് ജാമ്യത്തിനായി പരിഗണിക്കേണ്ടതില്ല. നമ്മുടെ രാജ്യത്തിന്റെ ഭാവി ഈ തലമുറയെ ആശ്രയിച്ചാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു .
അതേസമയം, ആര്യനെതിരായ അനധികൃത ലഹരി കടത്ത് ആരോപണം അസംബന്ധമാണെന്നും ആര്യന്‍ കപ്പലില്‍ പോലും ഉണ്ടായിരുന്നില്ലെന്നും ആര്യന്റെ അഭിഭാഷകന്‍ അമിത് ദേശായി പറഞ്ഞു.
Post Your Comments