
ബെംഗളൂരു: നൂറു ശതമാനം കാണികളെ പ്രവേശിപ്പിച്ചു കൊണ്ട് ഇന്നു മുതൽ കര്‍ണാടകയില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു കൂട്ടം ആളുകൾ തിയറ്ററുകള്‍ക്ക് നേരെ കല്ലെറിയുകയും ഗേറ്റുകള്‍ തകര്‍ക്കുകയും ചെയ്തു. ടിക്കറ്റ് കിട്ടിയില്ലെന്നു പറഞ്ഞാണ് ആരാധകര്‍ അക്രമാസക്തരായത്. തുടര്‍ന്ന് പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
കര്‍ണാടകയിലെ വിജയപുരയിലെ ഡ്രീംലാന്‍ഡ് തിയറ്ററിന് നേരെയാണ് ആക്രമണമുണ്ടായത്. നടന്‍ കിച്ച സുദീപിന്റെ കൊടിഗൊപ്പ 3 എന്ന സിനിമയാണ് കളിച്ചിരുന്നത്. രാവിലെ മുതല്‍ തിയേറ്ററുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവായിരുന്നു. ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയായതോടെ ഗെയ്റ്റുകള്‍ അടച്ചതാണ് ഒരുവിഭാഗം ആരാധകരെ പ്രകോപിതരാക്കിയത്.
Post Your Comments