കൊല്ലം: ഏറെ ആകാംഷയോടെ കാത്തിരുന്ന ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന് ഇരട്ടജീവപര്യന്തമാണ് കോടതി വിധിച്ചത്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസ് ആയിരുന്നിട്ടും സൂരജിന് വധശിക്ഷ അനൽകാതിരുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വിധിയിൽ പ്രതികരിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി.
സൂരജ് ഇനി പുറംലോകം കാണരുതെന്നും പരോൾ പോലും കൊടുക്കരുതെന്നുമാണ് താരം പ്രതികരിക്കുന്നത്. ഒരു ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം. ഒരാളെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊള്ളുക എന്നൊക്കെ പറഞ്ഞാൽ എത്ര നീച മനസായിരിക്കും അയാളുടേതെന്ന് ധർമ്മജൻ ചോദിക്കുന്നു. എനിക്കൊരു തോക്ക് തന്നെങ്കിൽ ഞാൻ അവനെ വെടിവെച്ച് കൊന്നേനെ എന്നാണു താരത്തിന്റെ പ്രതികരണം.
Also Read:പൂജാ ഹെഗ്ഡെയ്ക്ക് പിറന്നാൾ ആശംസകളുമായി പ്രഭാസ്
‘രാവിലെ മുതൽ വാർത്ത കാണുകയാണ്. ഇവനെന്ത് ശിക്ഷയാണ് കിട്ടുക എന്ന് ഓർത്ത്. കേസിൽ പോലീസിനെ അഭിനന്ദിച്ചെ മതിയാകൂ. പോലീസ് നല്ല രീതിയിൽ അന്വേഷിച്ചത് കൊണ്ടാണ് കേസ് തെളിയിക്കാനായത്. കേരള പോലീസ് നേടിയ ഒരു വിജയമാണിത്. അവന് വധശിക്ഷ വേണമെന്നൊക്കെയാണ് പലരും പറയുന്നത്. അവനെന്തിന്റെ ആവശ്യമായിരുന്നു? ആ കുട്ടിയെ വേദനിപ്പിച്ച് പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തുക എന്ന് പറഞ്ഞാൽ ഭയങ്കര ക്രൂരത അല്ലെ? വിധിയിൽ സംതൃപ്തനാണ്. അവൻ ഇനി പുറംലോകം കാണരുത്. പരോൾ പോലും കൊടുക്കരുത്. ശിഷ്ടകാലം മുഴുവൻ അവൻ തടവറയിൽ കഴിയണം. ഇങ്ങനെയൊക്കെ എങ്ങനെയാണ് ചിന്തിക്കാൻ കഴിയുന്നത്? ഒരു പാമ്പിനെ കൊണ്ട് കൊത്തിച്ചിട്ട് നടക്കാതെ വരുമ്പോൾ മറ്റൊന്നിനെ കൊണ്ട് കൊത്തിപ്പിക്കുക. ഇതൊക്കെ എങ്ങനെയാണ് ചിന്തിക്കാൻ കഴിയുന്നത്? എനിക്കൊരു തോക്ക് തന്നെങ്കിൽ ഞാൻ അവനെ വെടിവെച്ച് കൊന്നേനെ’ ധർമ്മജൻ പറഞ്ഞു.
Post Your Comments