BollywoodLatest NewsNEWS

കൂടുതൽ കരുത്തോടെ തിരിച്ചെത്തി ശിൽപ ഷെട്ടി; ഫാഷന്‍ ലോകത്ത് തരംഗമായി ചിത്രങ്ങൾ

മുംബൈ : 1993 ൽ ബാസിഗർ എന്ന ചിത്രത്തിൽ അഭിനയിച്ചു തുടക്കം കുറിച്ച നടിയാണ് ശിൽപ ഷെട്ടി. പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ ഭർത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിർമാണ കേസ് ഏൽപ്പിച്ച ആഘാതത്തിൽ ആകെ തളർന്ന ശിൽപയെ കുറിച്ചുള്ള വാർത്തകളായിരുന്നു കേട്ടത് . എന്നാലിപ്പോൾ കൂടുതൽ കരുത്തോടെ തിരിച്ചെത്തിയിരിക്കുകയാണ് ശിൽപ .

ശിൽപയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഫാഷന്‍ ലോകത്ത് തരംഗമാവുന്നത്. മെറ്റാലിക് ഫോയിൽ ജഴ്സി കൺസ്പ്റ്റ് സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ശിൽപ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘എല്ലാ സാരിയും ഒരു കഥ പറയുന്നു. ഇതു പക്ഷേ, ഒരു കവിത പോലെ തോന്നുന്നു’- ചിത്രത്തിനൊപ്പം ശിൽപ കുറിച്ചു.

പ്രീ ഡ്രാപ് സാരിയാണിത്. പല്ലുവിൽ ടാസിൽസ്, അരയിൽ കല്ലുകൾ പതിപ്പിച്ച ഡോറി ബെൽറ്റ് ആണ് ഹൈലൈറ്റ്. ക്രോപ് ബ്ലൗസ് ആണ് സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്. ബ്ലൗസിന്റെ നെക്‌ലൈനും സ്ലീവും ഷീർ തുണി കൊണ്ടുള്ളതാണ്. ബാജുബന്ദ് പോലെ കയ്യിലും ഇതേ ഡിസൈനിൽ എംബ്രോയ്ഡറിയുണ്ട്. ഡിസൈനർ തരുൺ തഹിലിയാനിയുടെ ഫാഷൻ ലേബലിൽ നിന്നുള്ളതാണ് 70,000 രൂപയുടെ ഈ സാരി.

shortlink

Related Articles

Post Your Comments


Back to top button