Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNEWS

‘എന്റെ ഭര്‍ത്താവ് നാണമില്ലാത്തവൻ, നടന്റെ ഭാര്യ സപ്പോർട്ടീവ്, ഒറ്റയ്ക്ക് പോയല്ല ലിപ്‌ലോക്ക് ചെയ്തിരിക്കുന്നത്’: ദുർഗ്ഗ

കൊച്ചി : കുടുക്ക് 2025 എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗവുമായി ബന്ധപ്പെട്ട് ഒത്തിരി വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് ദുർഗ്ഗ കൃഷ്ണ. സിനിമയിലെ ലിപ് ലോക്ക് രംഗവുമായി ബന്ധപ്പെട്ട് തനിക്കും ഭര്‍ത്താവിനും നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരമിപ്പോൾ . ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോയിലൂടെയായിരുന്നു താരം തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് പറഞ്ഞത്.

ലിപ് ലോക് രംഗത്തില്‍ അഭിനയിക്കുന്നതിന് തന്നെ പിന്തുണച്ച ഭര്‍ത്താവ് നാണമില്ലാത്തവനാവുകയും അതേസമയം ലിപ് ലോക് ചെയ്ത നടന്റെ ഭാര്യ സപ്പോര്‍ട്ടീവ് ആവുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണെന്നും അതെന്തു കൊണ്ടാണ് അങ്ങനെയെന്നും ദുര്‍ഗ ചോദിക്കുന്നു. മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് ലിപ് ലോക്ക് ചെയ്യാന്‍ കഴിയില്ലേയെന്നും ദുര്‍ഗ ചോദിക്കുന്നു.

ദുർഗ്ഗയുടെ വാക്കുകൾ:

‘ഞങ്ങള്‍ രണ്ടു പേരും ചെയ്ത കാര്യം ഒന്നാണ്. എന്നാല്‍ വിമര്‍ശനം എനിക്കു മാത്രമാണ്. ഞാന്‍ ഒറ്റയ്ക്ക് പോയിട്ടല്ല ലിപ്‌ലോക്ക് ചെയ്തിരിക്കുന്നത്. ഇന്ന് എന്റെയും അര്‍ജുന്റേയും പോസ്റ്റിനു താഴെ വന്ന ഒരു കമന്റ് ഞാന്‍ സ്റ്റോറിയാക്കിയിട്ടുണ്ടായിരുന്നു. ‘നിന്റെ ഭര്‍ത്താവിന് നട്ടെല്ലില്ലേ’ എന്നാണ് അതിലൂടെ ചോദിച്ചത്. ആദ്യം എന്നെ ശവം എന്നൊക്കെയാണ് ആ കുട്ടി വിളിച്ചത്. ആദ്യം ഭീഷണിയൊക്കെയായിരുന്നു. പിന്നീട് സോറിയൊക്കെ പറഞ്ഞു. എന്നോട് ആ സ്‌റ്റോറി ഡിലീറ്റ് ചെയ്യാനൊക്കെ ആവശ്യപ്പെട്ടു.

കുറച്ചു ദിവസങ്ങളായി ഞാന്‍ ഫേസ് ചെയ്യുന്ന ചില കാര്യങ്ങളെ കുറിച്ച് പറയണമെന്ന് തോന്നി. കുടുക്ക് 2025 എന്ന എന്റെ സിനിമയിലെ ഒരു പാട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നു. ആ പാട്ടിന്റെ അവസാനത്തെ ഭാഗം ഒരു ലിപ് ലോക്ക് സീനാണ്. അതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ പ്രശ്നം. ആ പാട്ടിറങ്ങിയതിന് പിന്നാലെ ഞാനും എന്റെ കൂടെ അഭിനയിച്ച നടനും ഒരു അഭിമുഖം കൊടുത്തിരുന്നു. അതില്‍ ലിപ്‌ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നതില്‍ തങ്ങളുടെ പങ്കാളികള്‍ എങ്ങനെയെടുത്തു എന്നു ചോദിച്ചു.

ഞങ്ങളുടെ രണ്ടുപേരുടെ പങ്കാളികളും വളരെ സപ്പോര്‍ട്ടീവായിരുന്നു എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്റെ ഭര്‍ത്താവാണ് ഈ പാട്ട് പ്രൊമോട്ട് ചെയ്യാന്‍ എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് എന്ന് ഞാന്‍ പറഞ്ഞിരുന്നു. അതുപോലെ എനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യയും സപ്പോര്‍ട്ടീവ് ആയിരുന്നു എന്ന് പറഞ്ഞിരുന്നു.

സിനിമയെ സിനിമയായിട്ടും ജീവിതത്തെ ജീവിതമായും കാണാനറിയാവുന്ന പങ്കാളികളാണ് ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് കിട്ടിയത് എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ആ ഇന്റര്‍വ്യൂവിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്ത എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും എന്റെ സഹപ്രവര്‍ത്തകനെ സപ്പോര്‍ട്ടുചെയ്ത അദ്ദേഹത്തിന്റെ ഭാര്യ വളരെ സപ്പോര്‍ട്ടീവുമായി. അതെങ്ങനെയാണ് എന്ന് എനിക്ക് മനസിലായില്ല’-ദുർഗ്ഗാ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button