GeneralLatest NewsNEWS

‘സിനിമയ്ക്ക് പേരിട്ടത് മുസ്ലീം സംവിധായകന്‍ ആണല്ലോ, എന്തു കൊണ്ട് മുഹമ്മദ് നബി എന്ന് കൊടുത്തില്ല’: പി സി ജോർജ്

തിരുവനന്തപുരം: പാല ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരമാര്‍ശത്തെ തുടക്കം മുതല്‍ തന്നെ പിന്തുണച്ച ജനപക്ഷം നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ് വീണ്ടും വിവാദ പ്രതികരങ്ങള്‍ നടത്തി രംഗത്തെത്തിയിരിക്കുകാണ്. ബിഹൈന്റ് ദി വുഡ്സില്‍ സംവിധായകന്‍ മേജര്‍ രവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജിന്റെ പ്രതികരണം. നാദിര്‍ഷ ഒരുക്കുന്ന ‘ഈശോ’ സിനിമാ സംബന്ധിച്ച വിവാദങ്ങളെ കുറിച്ചും അഭിമുഖത്തില്‍ ജോര്‍ജ് പ്രതികരിച്ചു.

‘നടന്‍ നാദിര്‍ഷയൊരുക്കുന്ന ‘ഈശോ’ എന്ന സിനിമ സിനിമയ്ക്ക് പേരിട്ടത് മുസ്ലീം സംവിധായകന്‍ ആണല്ലോ. എന്തുകൊണ്ടാണ് ഈശോയ്ക്ക് പകരം മുഹമ്മദ് നബി എന്ന പേര് കൊടുക്കാന്‍ സംവിധായകനായ നാദിര്‍ഷ തയ്യാറാകാതിരുന്നത്. എല്ലാവരും ക്രിസ്ത്യാനികളുടെ നെഞ്ചത്തോട്ട് കയറുന്നത് എന്തിനാണ്. ഈ സിനിമാ പിടിക്കാന്‍ പോകുന്നവന്‍ ആബേല്‍ അച്ന്റെ കീഴില്‍ വളര്‍ന്നവനല്ലേ. അവന് ആ വൈദികനോട് നന്ദി വേണ്ടേ. നന്ദി ഉണ്ടായിരുന്നുവെങ്കില്‍ ആ വൈദികന്‍ ദൈവമായി കാണുന്ന ഈശോയുടെ പേര് ഇടുമോ? ഹിന്ദുവും ക്രിസ്ത്യാനിയും എല്ലാം ക്ഷമിക്കുന്നവരാണ്. മുസ്ലീമിനെ വേദനിപ്പിക്കുന്ന എന്തെങ്കിലും രംഗങ്ങള്‍ സിനിമയില്‍ കാണിക്കാറുണ്ടോ? മതേതരത്വമാണെങ്കില്‍ എല്ലാം വേണം. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള തഞ്ചത്തിലുളള പണിയാണിത്. പടം തീയറ്ററില്‍ കേറ്റാന്‍ അനുവദിക്കില്ല’- പി സി ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button