മലയാളികളുടെ പ്രിയപ്പെട്ട നടി ലക്ഷ്മി ഗോപാല സ്വാമിയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച. താരം വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ നടനായ മുകേഷ് ആണ് വരൻ എന്നായിരുന്നു പ്രചരിച്ച വാർത്ത. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ലക്ഷ്മി ഗോപാലസ്വാമി. വിവാഹവാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്നായിരുന്നു താരം പ്രതികരിച്ചത്. സമയം മലയാളത്തിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
‘വിവാഹ വാർത്ത വ്യാജമെന്നല്ല പറയേണ്ടത്, അത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണ്. ഞാൻ സോഷ്യൽമീഡിയയിൽ വാർത്തകൾ കാണുന്നുണ്ട്. ഈ വിഷയത്തിൽ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്’, ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. പതിനേഴാം വയസ്സു മുതൽ താൻ മോഡലിങ് ചെയ്തും നൃത്ത പരിപാടികളിലൂടേയും വരുമാനമുണ്ടാക്കുന്നയാളാണെന്ന് അടുത്തിടെ താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ ഈ ജീവിതത്തിൽ വളരെ ഹാപ്പിയാണെന്നും ‘ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേൾ ’ എന്നുമായിരുന്നു താരം വ്യക്തമാക്കിയത്.
സീ 5നായി സംവിധായിക പ്രിയ വി തമിഴിൽ ഒരുക്കുന്ന സിനിമയുടെ ഭാഗമായി ഇപ്പോൾ ചെന്നൈയിലാണ് ലക്ഷ്മി ഇപ്പോഴുള്ളത്. ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട്ട് എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.
Post Your Comments