Latest NewsNEWS

ഭര്‍ത്താവിന്റെ അമ്മ ചെരുപ്പൂരി അടിക്കാനൊരുങ്ങി, അധിക്ഷേപിച്ചു: ദുരനുഭവം തുറന്നു പറഞ്ഞ് രേഖ

മുംബൈ : ഒരുകാലത്ത് പ്രേക്ഷകമനസ്സിൽ നിറഞ്ഞുനിന്ന താര ജോഡിയായിരുന്നു അമിതാഭ് ബച്ചനും രേഖയും. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയയും മറ്റും ഇല്ലാതിരുന്ന കാലത്ത് പോലും വലിയ ചര്‍ച്ചയായിരുന്നു രേഖയും അമിതാഭ് ബച്ചനും തമ്മിൽ പ്രണയമായിരുന്നു എന്ന ഗോസിപ്പുകള്‍. സിനിമാ ജീവിതത്തില്‍ മിന്നും വിജയങ്ങളുള്ള രേഖയുടെ വ്യക്തി ജീവിതത്തിലെ പ്രണയങ്ങളെല്ലാം പരാജയങ്ങളായിരുന്നു. അക്കൂട്ടത്തില്‍ ഒന്നായിരുന്നു നടന്‍ വിനോദ് മെഹ്‌റയുമായുള്ള വിവാഹം. 1980 ൽ കൊല്‍ക്കത്തയില്‍ വച്ചായിരുന്നു വിനോദും രേഖയും വിവാഹം കഴിച്ചത്.

വിവാഹ ശേഷം മുംബൈയിലെ വിനോദിന്റെ വീട്ടിലെത്തിയ രേഖയ്ക്കും വിനോദിനും വിനോദിന്റെ അമ്മയില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ യാസര്‍ ഉസ്മാന്‍ എഴുതിയ ‘രേഖ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന രേഖയുടെ ജീവചരിത്രത്തില്‍ വിശദമായി എഴുതിയിട്ടുണ്ട്.

രേഖയുമായുള്ള വിവാഹം അംഗീകരിക്കാന്‍ വിനോദിന്റെ അമ്മ തയ്യാറായിരുന്നില്ല. രേഖയെ വിനോദ് തന്റെ അമ്മയ്ക്ക് പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ കടുത്ത ഭാഷയിലായിരുന്നു അവര്‍ രേഖയെ അപമാനിച്ചത്. ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെരുപ്പ് ഊരി തല്ലാന്‍ ഒരുങ്ങുക വരെയും ചെയ്തുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. അനുഗ്രഹം വാങ്ങാനായി കാലില്‍ തൊടാന്‍ കുനിഞ്ഞ രേഖയില്‍ നിന്നും അകന്നു മാറിയ വിനോദിന്റെ അമ്മ തന്റെ വീട്ടിനുള്ളില്‍ കയറിപ്പോകരുതെന്ന് പറയുക പോലും ചെയ്തുവെന്ന് പുസ്തകത്തില്‍ പറയുന്നു. തന്നെ പരസ്യമായി അപമാനിക്കുന്നത് കാണാനായി ആളുകള്‍ കൂടിയതോടെ രേഖ അവിടെ നിന്നും പോവുകയായിരുന്നു. പിന്നാലെ രേഖയും വിനോദും വിവാഹ ബന്ധം പിരിഞ്ഞു. രേഖയെ കുറിച്ചുള്ള ഗോസിപ്പുകളായിരുന്നു വിനോദിന്റെ അമ്മയുടെ ദേഷ്യത്തിന്റെ കാരണമെന്നാണ് പിന്നീട് രേഖ വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button