ചെന്നൈ : ‘ഞങ്ങളുടെ കുടുംബത്തിലെ ആദ്യ കുട്ടി. ഒടുവിൽ കാജലിനെ പറഞ്ഞ് സമ്മതിപ്പിച്ചു’ എന്ന തലക്കെട്ടിൽ കുടുംബത്തിൽ പുതിയ അംഗമെത്തിയ ‘വിശേഷം’ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ലുവും. കുഞ്ഞു ‘മിയ’യുടെ ചിത്രമാണ് ഇരുവരും ആരാധകരെ കാണിച്ചത്. ഇവരുടെ പുതിയ നായ്ക്കുട്ടിയുടെ പേരാണ് മിയ.
നായയെ ഇഷ്ടമല്ലാത്ത താൻ ഭർത്താവിന്റെ ഇഷ്ടത്തെ മാനിച്ചാണ് നായക്കുട്ടിയെ വാങ്ങാൻ അനുവദിച്ചതെന്ന് കാജൽ പറഞ്ഞു.’എന്നെ അറിയുന്നവർക്കെല്ലാം ചെറുപ്പത്തിലേ മുതൽ എനിക്ക് നായകളെ പേടിയായിരുന്ന കാര്യം അറിയാം. എന്നാൽ ഗൗതം കിച്ലുവിന് നായ്ക്കളെ വലിയ ഇഷ്ടമാണ്. എല്ലാവരെയും ഉൾക്കൊളളാനും സ്നേഹിക്കാനും ജീവിതം നമ്മെ പഠിപ്പിക്കുന്നു. അതോടൊപ്പം ജീവിതത്തിൽ സന്തോഷവും ആവേശവും ഒപ്പം കഠിനാധ്വാനവും കൊണ്ട് വന്നു’ – കാജൽ കുറിച്ചു.
2020 ഒക്ടോബർ 30നാണ് ഇരുവരും വിവാഹിതരായത്. 2004ൽ ബോളിവുഡ് ചിത്രമായ ‘ക്യൂൻ ഹോഹയാ’യിലൂടെ അഭിനയരംഗത്തെത്തിയ കാജൽ അഗർവാൾ നിരവധി തമിഴ്, തെലുങ്ക് ഹിറ്റ് ചിത്രങ്ങളിൽ നായികയായി. ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ഇന്ത്യൻ 2, രമേശ് അരവിന്ദ് സംവിധാനം ചെയ്ത പാരിസ് പാരിസ് എന്നിവയുൾപ്പടെ ഒരുപിടി ചിത്രങ്ങൾ ഇനി കാജലിന്റെതായി പുറത്ത് വരാനുണ്ട്. .
Post Your Comments