പച്ചില ചാർത്തിന്റെ വിടവിലൂടെ പടിഞ്ഞാറൻ ആകാശത്തിലെ പനിനീർപ്പൂന്തോട്ടത്തെ കാണുന്ന മനോഹാരിതയാണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അത്തരം പ്രകൃതിയുടെ സൗന്ദര്യം മനോഹരമായി ആവിഷ്കരിക്കുകന്ന കവിതയാണ് ചങ്ങമ്പുഴയുടെ സൗന്ദര്യ ലഹരി
പ്രകൃതി സൗന്ദര്യത്തെ ആസ്വദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി എന്നാൽ ഇനിയും ആസ്വദിച്ച് തീർന്നിട്ടില്ല. വ്യത്യസ്തമായ സൗന്ദര്യമായതിനാൽ ഓരോ ദിവസവും പ്രകൃതി പുതുമയുള്ളതായിത്തീരുന്നു. അല്ലെങ്കിൽ ഈ ജീവിതത്തെ നമ്മൾ പണ്ടേ വെറുത്തു കഴിഞ്ഞേനെ എന്നാണ് കവി പറയുന്നത്. ഈ കാവ്യത്തിന്റെ മനോഹരമായ ആവിഷ്കാരവുമായി എത്തുകയാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ്. നിഥി എം നായരും ദേവികയുമാണ് ഈ കാവ്യം ആലപിച്ചു രംഗത്ത് എത്തുന്നത്
Post Your Comments