Coming SoonLatest NewsNEWS

ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ വമ്പന്‍ താരനിരയുമായി ‘എക്സ്പെന്‍ഡബിള്‍സ്’ നാലാം ഭാഗം വരുന്നു

കാലിഫോർണിയ : ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ ഹോളിവുഡ് ആക്‌ഷന്‍ ചിത്രം എക്സ്പെന്‍ഡബിള്‍സിന് നാലാം ഭാഗം വരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുമ്പോൾ ആക്ഷന്‍ ഹീറോ ടോണി ജാ ഉള്‍പ്പടെ വമ്പന്‍ താര നിരയാണ് നാലാം ഭാഗത്തില്‍ സില്‍വസ്റ്റര്‍ സ്റ്റാലനൊപ്പം ചേരുന്നത്. ചിത്രീകരണ സ്ഥലത്തു നിന്നുള്ള നടൻ ജേസൻ സ്റ്റാഥത്തിന്റെ ഇൻസ്റ്റഗ്രാം ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സില്‍വസ്റ്റര്‍ സ്റ്റാലനെയും സ്റ്റാഥത്തിനൊപ്പം കാണാം. നീഡ് ഫോർ സ്പീഡ് ഫെയിം സ്കോട്ട് വോ ആണ് സംവിധാനം.

മുന്‍ ചിത്രങ്ങളില്‍ സ്റ്റാലണ്‍ അവതരിപ്പിച്ച ബാര്‍നി റോസെന്ന കഥാപാത്രത്തിനായിരുന്നു പ്രാധാന്യമെങ്കില്‍ ഇത്തവണ ജേസണ്‍ സ്റ്റാഥം അവതരിപ്പിക്കുന്ന ലീ ക്രിസ്മസാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത് എന്നും അഭ്യൂഹങ്ങളുണ്ട്.

സില്‍വസ്റ്റര്‍ സ്റ്റാലന്‍, ജേസന്‍ സ്റ്റാഥം, ഡോള്‍ഫ് ലുന്‍ഡ്ഗ്രെന്‍ എന്നിവര്‍ക്കൊപ്പം ടോണി ജായും മേഗന്‍ ഫോക്സും ചേരുന്നതാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. 2010ലാണ് എക്സ്പെന്‍ഡബിള്‍സ് ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. സിൽവസ്റ്റർ സ്റ്റാലൻ സംവിധാനം ചെയ്ത ചിത്രത്തിൽ ബ്രൂസ് വില്ലിസ്, ജെറ്റ്‌ലി, മിക്ക റൂർകെ തുടങ്ങി വമ്പൻ താരങ്ങളാണ് അണി നിരന്നത്. വൻഹിറ്റായ ചിത്രസത്തിന്റെ തുടർഭാഗം 2012ൽ ഇറങ്ങി. ഇത്തവണ അർണോൾ ഷ്വാർസ്നെഗറിനെയും വാൻ ഡാമയെയും ചക്ക് നോറിസിനെയുമാണ് സ്റ്റാലൻ കൂട്ടുപിടിച്ചത്.

2014–ൽ റിലീസ് ചെയ്ത മൂന്നാം ഭാഗത്തിൽ വില്ലനായി എത്തിയത് സാക്ഷാൽ മെൽ ഗിബ്സൺ ആയിരുന്നു. വെസ്‌ലി സ്നിപ്സ്, ഹാരിസൻ ഫോർഡ്, അന്റോണിയോ ബൻഡേറാസ് തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു.

shortlink

Post Your Comments


Back to top button