![](/movie/wp-content/uploads/2021/10/hnet.com-image-2021-10-08t150344.688.jpg)
ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ യുവരാജ് സിംഗിന്റെ ബയോപിക്കിൽ നിന്ന് പ്രമുഖ നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹർ പിന്മാറി. ബോളിവുഡിലെ പ്രമുഖ താരങ്ങളെ തന്റെ വേഷത്തിൽ അഭിനയിപ്പിക്കണമെന്ന യുവരാജിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നറിയിച്ചുകൊണ്ടാണ് കരൺ ജോഹർ പിന്മാറിയത്.
ഹൃതിക് റോഷനെയോ രൺബീർ കപൂറിനെയോ തന്റെ വേഷത്തിലേക്ക് കാസ്റ്റ് ചെയ്യണമെന്നായിരുന്നു യുവി ആവശ്യപ്പെട്ടത്. എന്നാൽ 2019ൽ പുറത്തിറങ്ങിയ ‘ഗള്ളി ബോയ്’ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത സിദ്ധാർത്ഥ് ചതുർവേദിയാണ് കരണിന്റെ മനസ്സിലുണ്ടായിരുന്നത്.
ക്രിക്കറ്റുമായി ബന്ധപ്പെട്ട ‘ഇൻസൈഡ് എഡ്ജ്’ എന്ന വെബ് സീരിസിൽ മികച്ച പ്രകടനം കാഴ്ചവച്ച സിദ്ധാർത്ഥന് യുവരാജിന്റെ വിദൂരഛായയുണ്ടെന്നതും കരണിനെ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. യുവി ഒരു ദേശീയ ഹീറോ ആണെന്നും സിനിമ ആളുകൾ സ്വീകരിക്കാൻ വലിയ താരങ്ങൾ വേണ്ടെന്നും കരൺ വാദിച്ചു.
Post Your Comments