Latest NewsNEWSSocial Media

‘പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രവർത്തനങ്ങളെ വ്യത്യസ്ത കണ്ണുകളിലൂടെ കാണുന്നു’: സാമന്ത

ഹൈദരാബാദ്: സാമന്തയും നാഗ ചൈതന്യയും പിരിയുന്നു എന്ന കാര്യം ഏതാനും ദിവസങ്ങൾക്കു മുൻപാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ, പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രവർത്തനങ്ങളെ സമൂഹം വ്യത്യസ്ത കണ്ണുകളിലൂടെയാണ് കാണുന്നത് എന്ന സാമന്തയുടെ ഇൻസ്റ്റാഗ്രാം കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

‘സ്ത്രീകൾ ചെയ്യുമ്പോൾ നിരന്തരം ധാർമികമായ ചോദ്യം ചെയ്യപ്പെടുകയും, അതേസമയം പുരുഷന്മാർ ചെയ്യുമ്പോൾ ധാർമികമായി ചോദ്യം ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, ഒരു സമൂഹമെന്ന നിലയിൽ നമുക്ക് അടിസ്ഥാനപരമായി ധാർമ്മികതയില്ല’ എന്ന ഫരീദ ഡിയുടെ വാക്കുകളാണ് സാമന്ത പങ്കുവച്ചത്.

നാല് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നത്. ഇരുവരും പിരിയുന്നു എന്ന വാർത്തകൾ വന്നതു മുതൽ, വേർപിരിയാനുള്ള കാരണങ്ങൾ ഊഹിച്ചെടുത്തു കൊണ്ടുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സാമന്തയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button