ട്രോളുകൾ താൻ അത്ര കാര്യമായി എടുക്കാറില്ലെന്നും അത് മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നുണ്ടെങ്കിൽ തനിക്ക് കുഴപ്പമില്ലെന്നും നടി രചന നാരായണൻകുട്ടി. ആദ്യമൊക്കെ ചില ട്രോളുകൾ പരിധി കടക്കുന്നതായി തോന്നിയിട്ടുണ്ടെന്നും രചന നാരായണൻകുട്ടി പറയുന്നു.
‘ആദ്യമൊക്കെ ചില ട്രോളുകൾ പരിധി കിടക്കുന്നതായി തോന്നിയിട്ടുണ്ട്. പിന്നെ ‘ട്രോൾ’ എന്ന പേരിൽ തന്നെ ഉണ്ടല്ലോ എല്ലാം. അത് ഒരാളെ ഇൻസൾട്ട് ചെയ്യാൻ വേണ്ടി മനപ്പൂർവ്വം ചെയ്യുന്നതാണ്. അപ്പൊ അത് ചെയ്യുന്നവർക്കും കാണുന്നവർക്കും സന്തോഷം കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ. തനിക്ക് ഒരു കുഴപ്പവുമില്ല. തന്നെ അത് ബാധിച്ചിട്ടില്ല’.
Read Also:- തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്, ആ സിനിമയിൽ ഗ്ലാമർ രംഗങ്ങൾ തിരുകി കയറ്റി: ചാർമിള
‘ചിലത് നല്ല രസമാണ്, നന്നായി എഡിറ്റ് ചെയ്ത് പുറത്തിറക്കുമ്പോൾ ആലോചിക്കും ഇതിന് അങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്ന്. അപ്പോൾ നമ്മളും അത് ആസ്വദിക്കും. അതിനെ വലിയ സംഭവമായി ഒന്നും ഞാൻ കാണാറില്ല’ രചന പറയുന്നു.
Post Your Comments