
കൊച്ചി : മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണിൽ സഹസംവിധായകനായി അദ്ദേഹത്തിന്റെ മൂത്ത മകൻ ജഗൻ . ഏലൂരിലെ വിവിഎം സ്റ്റുഡിയോയില്‍ ഷൂട്ടിങ് പുരോഗമിക്കുമ്പോൾ അച്ഛന്റെ ശിഷ്യത്വം സ്വീകരിച്ചിരിക്കുകയാണ് ജഗൻ . സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് ജഗനിപ്പോള്‍. എഴുത്തു ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. അതിന് മുന്നോടിയായിട്ടാണ് സംവിധാന സഹായിയായിട്ടുള്ള ഈ മാറ്റം.
നേരത്തെ ജഗൻ സംവിധാനം ചെയ്ത് അഹാന കൃഷ്ണകുമാറിനെ പ്രധാനകഥാപാത്രമാക്കി ‘കരി’ എന്നൊരു മ്യൂസിക്കല്‍ വീഡിയോ ഇറങ്ങിയിരുന്നു . നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയില്‍ സംവിധാന സഹായിയായിരുന്നു.
ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്തമകനാണ് ജഗന്‍. ഷാജി കൈലാസിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളിലൊന്നായ ആറാം തമ്പുരാനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ജഗന്നാഥന്‍. അതിന്റെ ഓര്‍മയ്ക്കായിട്ടാണ് ഷാജി മകന് ജഗന്‍ എന്ന പേരിട്ടതും. ഷാരോണ്‍, റൂഷിൻ എന്നിവരാണ് ജഗന്റെ സഹോദരങ്ങള്‍. ഷാജി തന്നെ നിർമിച്ച താക്കോല്‍ എന്ന സിനിമയില്‍ ഇന്ദ്രജിത്തിന്റെ കൗമാരവേഷം ചെയ്ത് ഇളയ മകൻ റൂഷിൻ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു .
Post Your Comments