കൊച്ചി: കോവിഡ് പ്രതിസന്ധിയാൽ സ്തംഭിച്ചിരുന്ന സിനിമാ മേഖല മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിൽ സാധാരണ നിലയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ്. അടച്ചുപൂട്ടലുകൾക്ക് വിരാമമാകുമ്പോൾ തുടക്കം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത നിരവധി സിനിമകളാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രമായ കാവലും ഈ ലിസ്റ്റിലുണ്ട്. ഈ ചിത്രം നവംബര്‍ 25ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കൊവിഡിന് ശേഷമായി തിയേറ്ററുകളിലേക്കെത്തുന്ന ആദ്യ സിനിമ കാവലായിരിക്കുമെന്നാണ് നിലവിലെ വിവരം.
ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ളത് ‘കാവല്‍’ ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. തമ്പാന് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രമെന്ന നിലയില്‍ തുടക്കത്തിലേ ഈ ചിത്രം വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സുരേഷ് കൃഷ്ണ, ശ്രീജിത് രവി, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, ബിനു പപ്പു, ചാലി പാല, കണ്ണന് രാജന് പി ദേവ്, അഞ്ജലി നായര്‍, പൗളി വിത്സണ്, അംബിക മോഹന്‍, ശാന്തകുമാരി തുടങ്ങി വന്‍ താര നിരയാണ് ചിത്രത്തിനായി അണി നിരന്നിട്ടുള്ളത്. ബികെ ഹരിനാരായണനാണ് ഗാനരചന. രഞ്ജിന് രാജാണ് സംഗീതസംവിധാനം. മന്‍സൂര്‍ മുത്തൂട്ടിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
മേക്കപ്പ് – പ്രദീപ് രംഗന്, ആര്‍ട്- ദിലീപ് നാഥ്, വസ്ത്രധാരണം- നിസാര്‍ റഹ്മത്ത്, ഫൈറ്റ്- സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി, ഓഡിയോഗ്രഫി- രാജകൃഷ്ണന് എം, സൗണ്ട് ഡിസൈന്‍- അരുണ്‍ എസ്. മണി, വിഷ്ണു പി.സി, പ്രൊഡക്ഷന്‍ കണ്ട്രോളര് – സഞ്ജയ് പാടിയൂര്‍. ചീഫ് അസോസിയേറ്റ്- സനാല് വി ദേവന്, ശ്യാമന്തക് പ്രദീപ്, പ്രൊഡക്ഷന്‍സ് എക്സിക്യൂട്ടീവ്- പൗലോസ് കുറുമട്ടം. സഹ സംവിധായകന്- രഞ്ജിത്ത് മോഹന്‍, സ്റ്റില്‍സ്- മോഹന്‍ സുരഭി, ഡിസൈന്‍- ഓള്‍ഡ് മോങ്ക്, പി.ആര്.ഒ – എ.എസ് ദിനേശ്, മഞ്ജു ഗോപിനാഥ്, ആതിര ദില്‍ജിത്ത്.
Post Your Comments