Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodMovie GossipsNEWS

‘കെങ്കേമം’ കെങ്കേമമാക്കാൻ ബാദുഷ എത്തി

ആദ്യമാണ് ഒരു ചിത്രത്തിൽ ബാദുഷ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

കൊച്ചി: മലയാള സിനിമയിലെ പ്രശസ്തനായ പ്രൊഡ്യൂസർ ബാദുഷ കെങ്കേമം എന്ന ചിത്രത്തെ കെങ്കേമമാക്കാൻ എത്തി. ആദ്യാവസാനം വരെ നിറഞ്ഞു നിൽക്കുന്ന ശക്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ ബാദുഷ അവതരിപ്പിക്കുന്നത്. ആദ്യമാണ് ഒരു ചിത്രത്തിൽ ബാദുഷ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാഹ് മോൻ ബി പാറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന കെങ്കേമത്തിൻ്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു.

വ്യത്യസ്തമായ വിഷയങ്ങൾ കണ്ടെത്തി സിനിമകൾ നിർമ്മിക്കുന്നതിലൂടെ, പ്രൊഡ്യൂസർ എന്നനിലയിൽ വലിയൊരു താരപരിവേഷം ബാദുഷ നേടിയിരുന്നു. അതുകൊണ്ട് തന്നെ, കെങ്കേമം എന്ന സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ബാദുഷ അവതരിപ്പിച്ചത് വലിയ വാർത്തയായി മാറിയിരിക്കുകയാണ്.

സിനിമയിലെ ചില യാഥ്യാർഥ്യങ്ങൾ, സിനിമയെ സ്നേഹിക്കുന്നവരുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രമാണ് കെങ്കേമം. ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ട് നിർമ്മിക്കുന്ന ചിത്രത്തിൽ കോവിഡ് കാലത്ത് സിനിമയില്ലാതായതോടെ, തങ്ങളുടെ പ്രശ്നങ്ങളെ മറി കടക്കാൻ ശ്രമിക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്. ഹാസ്യത്തിനൊപ്പം സംഗീതത്തിനും ചിത്രത്തിൽ പ്രാധാന്യമുണ്ട്.

പേരന്‍പിന് ശേഷം റാം സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിന് തുടക്കം

ജീവിക്കാനായി വേഷം കെട്ടുമ്പോൾ,അറിയാതെ ചെയ്തു പോകുന്ന പ്രവർത്തികൾ മറ്റുള്ളവരെ എത്രമാത്രം ബാധിക്കുന്നുവെന്ന് ചിത്രം കാണിച്ചുതരുന്നു. ചിത്രത്തിൽ സലിം കുമാർ, ഭഗത് മാനുവൽ, നോബി മാർക്കോസ്, ലെവിൻ സൈമൺ ജോസഫ്, ഇടവേള ബാബു, സുനിൽ സുഗത, അബു സലിം, അരിസ്റ്റോ സുരേഷ്, സാജു നവോദയ, മോളി കണ്ണമാലി, ബാദുഷ തുടങ്ങിയ വലിയ താരനിരതന്നെ അണിനിരക്കുന്നു.

തുടക്കത്തിൽ മമ്മൂട്ടി, മോഹൻലാൽ ഫാൻസിന്റെ, കഥയാണ് പറയുന്നതെങ്കിലും പിന്നീട് കഥ മറ്റൊരു വഴിത്തിരിവിലെത്തുന്നതോടെ ചിത്രം, പുതിയ തലത്തിലേക്ക് മാറുന്നു. സൗത്ത് ഇന്ത്യയിലെ തന്നെ മികവുറ്റ ടെക്‌നീഷൻസ് അണിനിരക്കുന്ന ചിത്രം, മികവുറ്റതാക്കുവാനുള്ള പ്രയത്നത്തിലാണ് അണിയറക്കാർ.

ഓൺ ഡിമാൻഡ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ -വിജയ് ഉലഗനാഥ്, ആർട്ട് -ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം -ഭക്തൻ മാങ്ങാട്, മേക്കപ്പ് – ലിബിൻ മോഹൻ, സംഗീതം – ദേവേഷ് ആർ നാഥ്‌ , പിആർഒ- അയ്മനം സാജൻ, ഷെജിൻ ആലപ്പുഴ, പരസ്യകല -ലിയോഫിൽ കോളിൻ , അസ്സോസിയേറ്റ് ഡയറക്ടർ – ഫാസിൽ പി ഷാഹ്‌മോൻ, ഫൈസൽ ഫൈസി, പ്രൊഡക്ഷൻ കൺട്രോളർ- ഷറഫ് കരൂപ്പടന.

പിആർഒ- അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button