ധനുഷ്കോടി: മമ്മൂട്ടി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ പേരൻപ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ റാം ഒരുക്കുന്ന ചിത്രത്തിന് തുടക്കം. നിവിൻ പോളിയെ നായകനാക്കി റാം ഒരുക്കുന്ന തമിഴ് സിനിമയുടെ ചിത്രീകരണം ധനുഷ്കോടിയിൽ ആരംഭിച്ചു. അഞ്ജലി നായികയായ ഈ ചിത്രത്തിൽ നടൻ സൂരി പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. വി ഹൗസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ചിത്രം നിർമിക്കുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജ സംഗീതം നിർവഹിക്കുന്നു.
റിച്ചിയായിരുന്നു നിവിന്‍ പോളിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. രക്ഷിത് ഷെട്ടിയുടെ ‘ഉള്ളിതവരു കണ്ടന്തേ’ റീമേക്കായിരുന്നു ഈ ചിത്രം. റാമിനൊപ്പം പുതിയ ചിത്രത്തിലും കൈകോര്‍ക്കുന്നത് യുവന്‍ശങ്കര്‍ രാജ തന്നെയാണ്. നിവിന്‍ പോളിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത് ഒരുപിടി നല്ല ചിത്രങ്ങളാണ്. പടവെട്ട്, കനകം കാമിനി കലഹം എന്നീ സിനിമകളാണ് താരത്തിന്റേതായി റിലീസിനായി ഒരുങ്ങുന്നത്. പടവെട്ട് എന്ന ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം ചിത്രീകരിക്കാനുണ്ട്
Post Your Comments