സ്കൂൾ പഠനകാലത്തെ തന്റെ പ്രണയത്തെക്കുറിച്ചുള്ള രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ആസിഫ് അലി. സൂര്യ ടിവിയിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് തന്റെ സ്കൂൾ കോളേജ് പഠനകാലത്തെ കുറിച്ച് താരം തുറന്ന് പറയുന്നത്.
‘ഞാൻ ബോർഡിങ്ങിലാണ് പഠിച്ചത്. സ്കൂൾ കാലഘട്ടം മുഴുവൻ ചെലവഴിച്ചത് ബോർഡിങ്ങിലായിരുന്നു. അങ്ങനെയിരിക്കെ നല്ല കൈയക്ഷരമുള്ള സുഹൃത്തിനെ കൊണ്ട് അവന്റെ ഭാവനയിൽ എഴുതിപ്പിച്ച് അവൻ പേപ്പർ മടക്കി തന്ന് ഞാൻ ഒരു പെൺകുട്ടിക്ക് കൊടുത്തിട്ടുണ്ട്’.
Read Also:- വേദി കീഴടക്കി മൂന്ന് വയസ്സുകാരി, ഗാനം ഏറ്റെടുത്ത് സംഗീത ലോകം!
ഒടുവിൽ പെണ്ണ് അവന്റെ കൂടെ പോയോ എന്ന സുരേഷ് ഗോപിയുടെ ചോദ്യത്തിന് ‘സ്വാഭാവികമായും’ എന്നായിരുന്നു ആസിഫലിയുടെ മറുപടി. ആ പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടത് ആ കൈയക്ഷരമായിരുന്നുവെന്നും ആസിഫ് കൂട്ടിച്ചേർത്തു. ഇതുവരെ ഒരു ക്ലാസിൽ ഫസ്റ്റ് ബെഞ്ചർ ആയിട്ടില്ലെന്നും ലാസ്റ്റ് ബെഞ്ചർ ആയിരുന്നുവെന്നും എന്നാൽ അത്ര അലമ്പൊന്നും അല്ലെന്നും ആസിഫലി പറഞ്ഞു.
Post Your Comments