![](/movie/wp-content/uploads/2021/10/vasuki-short-story.jpg)
പെൺകുട്ടികൾ അബലകളാണന്ന് മുദ്രകുത്തപ്പെടരുത് എന്ന് സന്ദേശം പകരുന്ന ഒരു ഹ്രസ്വചിത്രമാണ് ‘വാസുകി’. ഈ സമൂഹത്തിൽ കൊച്ചു പെൺകുട്ടികൾ അനുഭവിക്കുന്ന കൊടും പീഢനങ്ങൾക്കെതിരെ വാളെടുത്ത് സ്വയം ചെറുത്തു നിൽപ്പ് ആയുധമാക്കിയ വാസുകി എന്ന പെൺകുട്ടിയുടെ കഥയാണ് ഈ ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നെജു കല്യാണിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്നത്. സിനിമയുടെ ദൈർഘ്യത്തിൽ മാത്രമേ കുറവുള്ളൂ. കാമ്പുള്ള ഒരു പ്രമേയം അതിൻ്റെ എല്ലാ പ്രാധാന്യത്തോടെയുമാണവതരിപ്പിക്കുന്നതെന്ന് സംവിധായകനായ നെജു കല്യാണി പറഞ്ഞു.
മനീഷ ബിനിക എന്ന കുട്ടിയാണ് ഈ ചിത്രത്തിൽ വാസുകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജുഷ മധു, അജയൻ ചങ്ങനാശ്ശേരി, സുനിൽ ആതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നെജു കല്യാണിയുടെ വരികൾക്ക് അദ്ദേഹം തന്നെ ഈണമിട്ട ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുക്കുന്നത് നിതിഷ് പരപ്പനങ്ങാടിയാണ്. പശ്ചാത്തല സംഗീതം രാജീവ് റാം. അഭിജിത്ത് അഭിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – ലിൻസൺ റാഫേൽ
യു.വി. മൂവീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഒക്ടോബർ എട്ടിന് മില്ലനിയം യൂട്യൂബ് ചാനലിലൂടെ പ്രദർശനത്തിനെത്തുന്നു.
Post Your Comments