വളരെ പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഗായികയാണ് രാണു മൊണ്ഡാൽ. തെരുവുഗായികയിൽ നിന്നും ബോളിവുഡിലേക്ക് മോഹിപ്പിക്കുന്ന പ്രശസ്തിയിലേക്ക് നടന്നു കയറിയ രാണു വളരെ പെട്ടെന്നാണ് വിമർശനങ്ങൾക്ക് ഇരയായത്. ആരാധകരോടുള്ള മോശം പെരുമാറ്റത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ സൂപ്പർഹിറ്റ് ശ്രീലങ്കൻ ഗാനമായ ‘മനികാ മാകെ ഹിതേ’ എന്ന ഗാനം ആലപിച്ചെത്തിയ രാണുവിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. താരത്തിന്റെ ആലാപനം അരോചകമാണെന്നും എന്തിനാണ് ഇങ്ങനെ അലറുന്നത് എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്.
Read Also:- ആള്‍ക്കൂട്ടത്തിനിടയിലെ സെല്‍ഫി താല്പര്യമില്ല: നിഖില വിമല്‍
പാട്ട് കേട്ട് ചെവി പൊട്ടി പോകുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ മറ്റുചിലർ കമന്റിട്ടിരിക്കുന്നത്. ഒരു മികച്ച ഗാനത്തെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്നും ചിലർ കുറിച്ചു. വീഡിയോ വൈറലായതിനുപിന്നാലെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്.
Post Your Comments